കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂൾ ലാബുകളുടെ നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. മണ്ഡലത്തിലെ കലഞ്ഞൂർ, ചിറ്റാർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളുകളുടെ ലാബുകൾ നവീകരിക്കണമെന്ന് സ്കൂൾ സന്ദർശിച്ച വേളയിൽ ആവശ്യമുയർന്നിരുന്നു. തുടർന്ന് വിഷയം വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി ലാബുകൾ ആധുനികവൽക്കരിക്കുന്നതിനാണ് ഇപ്പോൾ 50 ലക്ഷം രൂപ വീതം രണ്ട് സ്കൂളുകൾക്ക് അനുവദിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് നടപടികൾ പൂർത്തീകരിച്ച് നവീകരിച്ച ലാബുകൾ വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്നു എംഎൽഎ പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയിൽ ഭൗതികസാഹചര്യങ്ങളുടെ വികസനത്തിൽ വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സ്കൂൾ കെട്ടിടങ്ങളും ക്ലാസ് മുറികളും അനുബന്ധ സംവിധാനങ്ങളുമെല്ലാം ലോകോത്തര നിലവാരത്തിലേക്കുയർന്നു. ലാബ് നവീകരണത്തിന് തുക അനുവദിച്ച എൽഡിഎഫ് സർക്കാറിനും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്കും മണ്ഡലത്തിലെ ജനങ്ങളുടെ നന്ദി അറിയിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി കോന്നി മണ്ഡലത്തിൽ തനതായി നടപ്പിലാക്കുന്ന ‘ഉയരെ’ പദ്ധതിക്ക് ഇത് കൂടുതൽ ഊർജ്ജമേകുമെന്നും എം എൽ എ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033