മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി. എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് എസ് മുഹമ്മദ് അനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ് ദാരുണമായ യുവതിയുടെ മരണം.
പി.ആര്‍ വർക്കിലൂടെയും പരസ്യങ്ങളിലൂടെയും നമ്പർവൺ ആരോഗ്യ കേരളം എന്ന് അവകാശപ്പെട്ട ആരോഗ്യമേഖല തകർന്നടിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരുജീവന്‍ പൊലിഞ്ഞിട്ടും അല്പം പോലും മനുഷ്യത്വമില്ലാത്ത രീതിയിൽ സംഭവത്തെ ആരോഗ്യമന്ത്രി വീണാ ജോർജ് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി വീണാ ജോർജ് രാജിവെയ്ക്കണമെന്ന് അധ്യക്ഷത വഹിച്ച എസ്ഡിപിഐ ആറന്മുള നിയോജക മണ്ഡലം പ്രസിഡന്‍റ് എസ് മുഹമ്മദ് റാഷിദ് പറഞ്ഞു. മണ്ഡലം വൈസ്പ്രസിഡന്‍റ് ഷെറീന ഷെമീര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി പി എം നാസറുദ്ദീന്‍, ജോയിന്‍റ് സെക്രട്ടറി സെയ്ദ് അലി, ട്രഷറര്‍ ഷാനി സുധീര്‍, കമ്മിറ്റിയംഗം ഷാജീ പി എസ്, പത്തനംതിട്ട മുന്‍സിപ്പല്‍ പ്രസിഡന്‍റ് നിയാസ് കൊന്നമൂട്, സെക്രട്ടറി അബ്ദു സലീം പമ്മം, ബ്രാഞ്ച് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...