വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍ ഗതാഗത മന്ത്രി സി പി ജോണ്‍ മാപ്പ് പറയണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഐഎം നേതാവുമായി വീണാ ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുന്‍ മന്ത്രിയുടെ പ്രതികരണം. യുഡിഎഫ് സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമല്ല സൗജന്യ ബസ് യാത്രയെന്നും വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ അമ്മമാര്‍ അവരുടെ മക്കളെ എവിടെ പഠിപ്പിക്കണമെന്നും അവരുടെ ഭര്‍ത്താവിനെയും മാതാപിതാക്കളെയും എവിടെ ചികിത്സിക്കണമെന്നും നിശ്ചയിച്ചുകൊടുക്കാന്‍ മന്ത്രി ആരാണെന്നും വീണാ ജോര്‍ജ് ചോദിച്ചു.

ഏത് സ്ത്രീക്കും എവിടെയും ഏത് ബസിലും എപ്പോള്‍ വേണമെങ്കിലും സൗജന്യമായി പോകാമെന്നതായിരുന്നല്ലോ നിങ്ങളുടെ ഉറപ്പ്. ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ലഭിക്കാന്‍ നിങ്ങള്‍ നല്‍കിയ വാഗ്ദാനമാണ് ഇന്ദിര ഗ്യാരണ്ടി. കേരളത്തിലെ സ്ത്രീകള്‍ നിങ്ങളുടെ ഔദാര്യം തേടി അങ്ങോട്ട് വന്നതല്ലെന്ന് ഓര്‍ക്കുന്നത് നല്ലത്. വോട്ടിന് വേണ്ടി സ്ത്രീകള്‍ക്ക് അങ്ങോട്ട് ചെന്ന് ഉറപ്പ് നല്‍കിയിട്ട് ദാരിദ്ര്യം അഭിനയിച്ച് സ്ത്രീകള്‍ ബസില്‍ കയറുന്നുവെന്ന് പറയുന്ന തിലൂടെ കേരളത്തിലെ സ്ത്രീകളെയാണ് സി പി ജോണ്‍ അപമാനിച്ചിരിക്കുന്നതെന്നും വീണാ ജോർജ് ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...