ചെളിക്കുഴി – കുന്നിട മങ്ങാട് പുതുവൽ പാലമറ്റം ചാങ്ങേത്തറ ( ഉദയാ ജംഗ്ഷൻ- മലനട ) റോഡ് നിർമ്മാണത്തിനു 10.50 കോടി രൂപയുടെ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെളിക്കുഴി – കുന്നിട മങ്ങാട് പുതുവൽ പാലമറ്റം ചാങ്ങേത്തറ ( ഉദയാ ജംഗ്ഷൻ- മലനട ) റോഡ് നിർമ്മാണത്തിനു 10.50 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. പത്തനംതിട്ട കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെളിക്കുഴി – കുന്നിട, മങ്ങാട് പുതുവൽ- പാലമറ്റം- ചാങ്ങേത്തറ ( ഉദയാ ജംഗ്ഷൻ- മലനട ) റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനാണ്‌ 10.50 കോടി രൂപ അനുവദിച്ചത്. കലഞ്ഞൂർ – ഏനാദിമംഗലം- പഞ്ചായത്തുകളിലൂടെ കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡാണിത്. റോഡിന്റെ ആദ്യ ഭാഗമായ പുതുവൽ – കുന്നിട ഭാഗം അഞ്ചുകോടി രൂപ അനുവദിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്. ചെളികുഴി കുന്നിട മുതൽ മങ്ങാട് വരെ 5.200 കിലോമീറ്റർ ദൂരവും പുനലൂർ മൂവാറ്റുപുഴ സംസ്‌ഥാന പാതയിൽ നിന്നും ഉദയാ ജംഗ്ഷൻ മുതൽ മലനട വഴി കെ.പി റോഡിൽ എത്തിച്ചേരുന്ന നാല് കിലോമീറ്ററും ചേർന്ന് ആകെ 9.200 കിലോമീറ്റർ ദൂരമാണ് ആധുനിക നിലവാരത്തിൽ നിലവിലെ 3.80 മീറ്റർ വീതിയിൽ നിന്നും 5.5 മീറ്റർ വീതിയിൽ ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കുന്നത്.

ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തിയും ഓടയും ഐറിഷ് ഓടയും ക്രാഷ് ബാരിയറും ട്രാഫിക് സേഫ്റ്റി പ്രവർത്തികളും ഉൾപെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. പ്രവർത്തി പൂർത്തികരിക്കുന്നത്തോടെ സംസ്‌ഥാന പാതയിൽ കലഞ്ഞൂർ, ഇളമണ്ണൂർ, ഭാഗത്തു നിന്നും വേഗത്തിൽ കൊട്ടാരക്കര ഭാഗത്തേക്ക്‌ എളുപ്പത്തിലുള്ള പാതയായി മാറും ഈ റോഡ്. സാങ്കേതിക നടപടികൾ പൂർത്തികരിച്ച് പ്രവർത്തി വേഗത്തിൽ ടെണ്ടർ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

0
കൊച്ചി: അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക...

കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി

0
ഡൽഹി: കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി....