കൊച്ചി : ഒരു സ്ത്രീയുടെ നല്ല ആരോഗ്യത്തിന് അടിസ്ഥാനമാകുന്നത് നല്ല പോഷകാഹാരവും ശരിയായ ഭക്ഷണക്രമവുമാണ്. പല സ്ത്രീകളും അവരുടെ തിരക്കേറിയ ദിനചര്യയില്‍ ജോലി സമ്മര്‍ദ്ദം അല്ലെങ്കില്‍ കുടുംബ ഉത്തരവാദിത്തങ്ങള്‍ എന്നിവ കാരണം ഭക്ഷണം അവഗണിക്കുന്ന പ്രവണത കാണിക്കുന്നു. അതിനാല്‍ മിക്ക സ്ത്രീകളും പോഷകാഹാരക്കുറവിന് ഇരയാകുന്നു. സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, യോനിയിലെ അണുബാധകള്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി അവസ്ഥകളില്‍ നിന്ന് രക്ഷനേടാന്‍ പതിവ് ഭക്ഷണത്തില്‍ സ്ത്രീകള്‍ ചില സൂപ്പര്‍ഫുഡുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ സ്ത്രീകള്‍ തീര്‍ച്ചയായും കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍ പരിചയപ്പെടാം.
തൈര് :
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാല്‍സ്യം ആവശ്യമാണ്. കാല്‍സ്യം കൂടുതലുള്ളതിനാല്‍ സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് തൈര്. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടെങ്കില്‍ അസ്ഥികളില്‍ നിന്ന് കാല്‍സ്യം എടുത്ത് ശരീരം കോശങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നു. ഇത് ക്രമേണ ഓസ്റ്റിയോപൊറോസിസിന് കാരണമാകുന്നു. സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഭക്ഷണത്തില്‍ ധാരാളം കാല്‍സ്യം ലഭിക്കേണ്ടത് പ്രധാനമാണ്. പ്രോബയോട്ടിക്‌സിന്റെ മികച്ച ഉറവിടം കൂടിയാണ് തൈര്, ഇത് കുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ദഹനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി മലബന്ധം, മറ്റ് ഉദര സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ നീങ്ങുന്നു. തൈരില്‍ നല്ല അളവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു.
മുട്ട :
ഒരു സമീകൃതാഹാരമാണ് മുട്ട. വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇവ രണ്ടും സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ബി 12 അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ന്യൂറോളജിക്കല്‍ ജനന വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനും സ്ത്രീകളില്‍ ചിലതരം അര്‍ബുദ സാധ്യത കുറയ്ക്കുന്നതിനും ഫോളേറ്റുകള്‍ ഗുണം ചെയ്യുന്നു. കോളിന്‍ എന്ന പോഷകത്തിന്റെ മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് മുട്ട. കോളിന്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 24% കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.
ചീര :
ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവ നിറഞ്ഞിരിക്കുന്ന സസ്യമാണ് ചീര. സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും രക്തം നഷ്ടപ്പെടുന്നതിനാല്‍, സ്ത്രീകള്‍ക്ക് ശരീരത്തില്‍ ഇരുമ്പിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഇത് ചീരയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിറ്റാമിന്‍ എ, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ ചീരയില്‍ അടങ്ങിയിരിക്കുന്നു. ഇത് വന്‍കുടല്‍, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള പലതരം അര്‍ബുദങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
പേരയ്ക്ക :
ഒരു സ്ത്രീയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടൊരു ഭക്ഷണമാണ് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന പേരയ്ക്ക. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ലൈക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. പേരയ്ക്കയില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിനെ തടയുന്നു.
ചണവിത്തുകള്‍ :
തലച്ചോറിനും കണ്ണിന്റെ വികാസത്തിനും അത്യന്താപേക്ഷിതമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണ് ചണവിത്തുകള്‍ അഥവാ ഫ്‌ളാക്‌സ് സീഡുകള്‍. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ പി.എം.എസിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ചര്‍മ്മത്തിനും മുടിക്കും ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നതാണ് ചണവിത്ത്.
സോയാബീന്‍ :
ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് സോയാബീന്‍. മിതമായ അളവില്‍ സോയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. സ്ത്രീ ശരീരത്തിലെ ഒരു പ്രധാന ഹോര്‍മോണായ ഈസ്ട്രജനെപ്പോലെ സമാനമായ ഫൈറ്റോ ഈസ്ട്രജന്‍ സോയയില്‍ അടങ്ങിയിരിക്കുന്നു.
മത്സ്യം :
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സാല്‍മണ്‍, മത്തി, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങള്‍ സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് നിങ്ങളെ ഹൃദയാഘാതം, രക്താതിമര്‍ദ്ദം, വിഷാദം, സന്ധി വേദന, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവസ്ഥകളില്‍ നിന്നും സംരക്ഷിക്കുന്നു. ഗര്‍ഭിണികളായ അല്ലെങ്കില്‍ മുലയൂട്ടുന്ന അമ്മമാരുടെ കാര്യത്തില്‍ ഒമേഗ 3 ഭക്ഷണം കുഞ്ഞിന്റെ തലച്ചോറിനും കാഴ്ചാ വികാസത്തിനും സഹായിക്കുന്നു. പ്രസവാനന്തര വിഷാദത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്ന മസ്തിഷ്‌ക രാസവസ്തുവായ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യുന്നു.
പയര്‍ :
പയറില്‍ കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ്. പ്രോട്ടീന്റെയും ഫൈബറിന്റെയും നല്ല ഉറവിടമായ പയര്‍ ഹൃദ്രോഗത്തിനും സ്തനാര്‍ബുദത്തിനും എതിരെ പോരാടുന്നു. സ്ത്രീകള്‍ക്ക് വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാനും പയര്‍ സഹായിക്കുന്നു. പച്ചക്കറി പ്രോട്ടീന്റെ മികച്ച ഉറവിടമായ പയര്‍ ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ സഹായിക്കുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ് :
പക്ഷാഘാതം, ഹൃദ്രോഗം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന സംരക്ഷിത ആന്റി ഓക്‌സിഡന്റുകള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, ചെമ്പ് സിങ്ക് എന്നിവയും ഇതിലുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചിന്താശേഷി ഉണ്‍ത്തുകയും ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
തക്കാളി :
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റായ ലൈക്കോപീന്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തക്കാളി നിങ്ങളെ സംരക്ഷിക്കപ്പെടുന്നു. ഇത് സ്ത്രീകളുടെ ചര്‍മ്മം ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]