നീണ്ട തർക്കങ്ങൾക്കൊടുവിൽ കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നീണ്ട തർക്കങ്ങൾക്കൊടുവിൽ കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പിന്റെ പച്ചക്കൊടി. തിരുവനന്തപുരം ചീഫ് ഓഫീസിൽ നിന്നാണ് ഇതിനുള്ള അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായതിനുശേഷം ഡിസംബർ ആദ്യം മുതൽ സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം.

തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻമേഖല, എറണാകുളം ഉൾപ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് വടക്കൻമേഖല എന്നിങ്ങനെയുള്ള കെഎസ്ആർടിസിയുടെ മൂന്ന് സോണുകളിൽ നിന്നും ഇവിടേക്ക് ടൂർ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളാണ് നടത്തുക. ഓൺലൈൻ വഴി ബുക്കു ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

ദൂരെ നിന്ന് വരുന്ന സർവീസുകൾക്ക് ഗവിക്കൊപ്പം വാഗമൺ, പരുന്തുംപാറ എന്നീ പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തുന്ന കാര്യം ചർച്ച ചെയ്തു വരികയാണ്. ഈ പ്രദേശങ്ങളിൽ താമസസൗകര്യത്തിനുള്ള പരിശോധന നടക്കുന്നുണ്ട്. അപേക്ഷ നൽകി ഒൻപതു മാസത്തിനു ശേഷമാണ് പാക്കേജിന് വനം വകുപ്പിന്റെ അനുമതി ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...