Saturday, April 19, 2025 9:28 am

കൊറോണ ബാധിതനില്‍നിന്ന് വൈറസ് പകരാന്‍ വേണ്ടത് വെറും പത്ത് മിനിറ്റ്‌

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് കോവിഡ്-19 ബാധിതനായ ഒരാളില്‍നിന്ന് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും പത്ത് മിനിറ്റ് യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയില്‍നിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തിന് പിന്നില്‍.
ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയില്‍നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.

ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ ശ്വാസവായുവില്‍ ഇത്രയധികം സ്രവകണങ്ങള്‍ അടങ്ങിയിരിക്കുന്നതായി പൊതുവെ നമുക്ക് ധാരണയില്ല. കണ്ണട ധരിക്കുന്നവര്‍ മാസ്‌ക് ധരിക്കുമ്പോള്‍ കുറച്ച് സമയത്തിന് ശേഷം കണ്ണടയ്ക്ക് മുകളില്‍ ബാഷ്പം തങ്ങിനിന്ന് കാഴ്ച മറയുന്നതിന് പിന്നില്‍ ശ്വാസത്തിലടങ്ങിയിലിക്കുന്ന സ്രവകണങ്ങളാണ്. ഇതില്‍നിന്ന് ശ്വാസത്തിലൂടെ ശരീരത്തില്‍നിന്ന് പുറത്തെത്തുന്ന കണങ്ങളെത്രയാണെന്ന് ഊഹിക്കാവുന്നതാണ്.

സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണഫലമായി ഈ കണങ്ങള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവില്‍ തങ്ങി നില്‍ക്കാനിടയാകും. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാക്കുന്ന വൈറസിന്റെ അളവ് മിനിറ്റില്‍ 20-33 വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കോവിഡ് രോഗിയില്‍നിന്ന് മിനിറ്റില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിറ്റില്‍ ആയിരത്തോളം വൈറസ് ‌കണങ്ങള്‍ വായുവിലേക്കെത്തിച്ചേരുമെന്ന് എറിന്‍ ബ്രോമേജ് പറയുന്നു.

സംസാരിക്കുമ്പോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്തു മടങ്ങ് വൈറസ്‌ കണങ്ങള്‍ വായുവിലെത്തും. അങ്ങനെയാണെങ്കില്‍ ഒരോ മിനിറ്റിലും ഇരുന്നൂറോളം വൈറസ് ‌കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. അഞ്ച് നിമിഷത്തിനുള്ളില്‍ 1,000 വൈറസ് കണങ്ങള്‍ വായുവിലേക്കെത്തും. ആരോഗ്യവാനായ ഒരാള്‍ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുന്നതിന് പര്യാപ്തമാണെന്ന് എറിന്‍ പറയുന്നു.

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസാണ് അന്തരീക്ഷത്തിലേക്കെത്തുന്നത്. വായുവിലേക്ക് വൈറസെത്തുന്ന വേഗത 80-320 കി.മീ./മണിക്കൂറാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും. SARS-CoV2 വൈറസുകള്‍ 14 മിനിറ്റോളം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് ബാധിതരില്‍ ഭൂരിഭാഗം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരോ പ്രകടിപ്പിക്കാന്‍ വൈകുന്നവരോ ആയിരിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നയാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അതില്‍ അപകടമുണ്ടെന്ന് തിരിച്ചറിയുക പലപ്പോഴും അസാധ്യമാണ്. അതു കൊണ്ടു തന്നെ വൈറസ് വാഹകരെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗവ്യാപനം വര്‍ധിക്കുന്നു. വീട്ടിലിരിക്കാതെ സാമൂഹിക സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും, സാമൂഹിക അകലം പാലിക്കാത്തതും മാസ്‌ക് ധരിക്കാത്തതും കൊറോണ വൈറസിനെ സ്വമേധയാ സ്വാഗതം ചെയ്യുന്നതായി തീരും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബഹ്‌റൈൻ സെന്റ് പിറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ നടത്തി

0
മനാമ : ബഹ്‌റൈൻ സെന്റ് പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ...

ബി.ജെ.പി പത്തനംതിട്ട ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

0
പത്തനംതിട്ട : ബി.ജെ.പി ജില്ലാ ഭാരവാഹികളെ സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

നിർണായക അധ്യായം കുറിക്കാൻ ഇന്ത്യ ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാൻഷു ശുക്ലയുടെ യാത്ര...

0
ന്യൂഡൽഹി: വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള...

ലൈ​സ​ൻ​സി​ല്ലാ​ത്ത ഹെ​ർ​ബ​ൽ, സൗ​ന്ദ​ര്യ​വ​ർ​ധക ഉ​ൽപ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

0
മ​സ്ക​ത്ത് : മ​സ്‌​ക​ത്തി​ലെ ഒ​രു വാ​ണി​ജ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് 1,329 ലൈ​സ​ൻ​സി​ല്ലാ​ത്ത ഹെ​ർ​ബ​ൽ,...