പത്തനംതിട്ട: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സഹായ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിഷുകൈനീട്ടം നല്‍കുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 10 ടണ്‍ പച്ചക്കറികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരെ ഏല്‍പ്പിച്ചു.
ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ സ്വരൂപിച്ച അവശ്യ സാധനങ്ങളും ഉള്‍പ്പെടുത്തി ഈ കിറ്റുകള്‍ 14 ന് ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.