വിഷുകൈനീട്ടമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ 10 ടണ്‍ പച്ചക്കറികള്‍ ജനങ്ങളിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും സഹായ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിഷുകൈനീട്ടം നല്‍കുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി 10 ടണ്‍ പച്ചക്കറികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരെ ഏല്‍പ്പിച്ചു.

ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ സ്വരൂപിച്ച അവശ്യ സാധനങ്ങളും ഉള്‍പ്പെടുത്തി ഈ കിറ്റുകള്‍ 14 ന്  ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്ന്  ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. എ. സുരേഷ് കുമാര്‍, അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും ബാബു ജോര്‍ജ്ജ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...