ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാത്യു കുഴൽനാടൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മാത്യു കുഴൽനാടൻ എംഎൽഎ. മുഖ്യമന്ത്രി വി.ഡി. സതീശൻ മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ എത്തിയപ്പോഴാണ് മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കുമെന്ന നിലപാട് വ്യക്തമാക്കിയത്. ഇതോടെ ജില്ലാ വിഭജനം വീണ്ടും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ദീർഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യമാണ് മൂവാറ്റുപുഴയെ വിഭജിച്ച് മറ്റൊരു ജില്ല ആക്കണമെന്നുള്ളത്. പുതിയ സർക്കാർ വന്നതിനുശേഷം അതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ട്. മൂവാറ്റുപുഴയിലും കോൺഗ്രസ് വിജയിച്ചു നിൽക്കുന്നതുകൊണ്ട് അതിന് പറ്റിയ ഒരു സാഹചര്യമാണ് ഉള്ളത്.

ആ ഒരു ഘട്ടത്തിലാണ് ഇങ്ങനെയൊരു ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വെച്ചത്. മുഖ്യമന്ത്രി അതിൽ വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. അത് വളരെ പ്രതീക്ഷയോടുകൂടിയാണ് ഞങ്ങൾ കാണുന്നത്. എൽഡിഎഫ് സർക്കാരിന് തണുപ്പൻ പ്രതികരണമായിരുന്നു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഒരു തണുപ്പൻ പ്രതികരണമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ കൂടുതൽ സമ്മർദ്ദത്തിനൊന്നും ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ സാഹചര്യവും അത്തരത്തിലായിരുന്നു. എന്നാൽ ഈ സർക്കാരിന്റെ കാര്യത്തിൽ തുറന്ന സമീപനം ഉണ്ട്. അതുകൊണ്ടുതന്നെ ഈ സമയത്ത് കഴിയുന്നത്ര അതിനുവേണ്ടി പരിശ്രമം നടത്തണം എന്നാണ് ഉദ്ദേശിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...