വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ് എന്നിവയുടെ ഫുഡ് ലൈസൻസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ് എന്നിവയുടെ ഫുഡ് ലൈസൻസുകൾ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ഉമ്മത്തിൻ കായയും വിത്തുകളും ഭക്ഷണത്തിന് ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളെന്ന തരത്തിൽ എഫ്എസ്എസ്എഐ രജിസ്ട്രേഷൻ നമ്പറുകളോടെയാണ് ഈ പ്ലാറ്റ്‌ഫോമുകളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്നത്. ബെംഗളൂരു ജെസി നഗർ സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.

ഉമ്മത്തിൻ കായയും വിത്തുകളും ഭക്ഷണാവശ്യത്തിനായി നൽകുന്ന തരത്തിലുള്ള എല്ലാ പരസ്യങ്ങളും ലിസ്റ്റിങ്ങുകളും ഉടൻ നീക്കം ചെയ്യണമെന്നും ഇവയുടെ വിൽപ്പന പൂർണമായും തടയണമെന്നും ഫുഡ് സേഫ്റ്റി കമ്മീഷണർ കെ.ശ്രീനിവാസ് നിർദേശം നൽകി. നൈറ്റ്ഷേഡ് കുടുംബത്തിൽപ്പെട്ട ഉമ്മം അത്യധികം വിഷാംശമുള്ള സസ്യമാണ്. കൃത്യമായി ശുദ്ധീകരിക്കാതെ ഇവ കഴിക്കുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. ഈ പ്ലാറ്റ്ഫോമുകളിലേക്ക് വിഷക്കായകൾ വിതരണം ചെയ്ത നിർമാതാക്കൾക്കും വിൽ്്പനക്കാർക്കുമെതിരെയും കർശന നടപടിയെടുക്കാൻ ലൈസൻസിങ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...