കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ 999 മലവില്ലന്മാർക്കും ഉത്രാടപ്പൂയൽ സമർപ്പിച്ചു. മലകളുടെ ഉറപ്പിലും മണ്ണിന്റെ വിശ്വാസത്തിലും അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി 21 തേക്കിലകൾ നാക്കുനീട്ടി അടുക്കിവെച്ച് ഓരോ ഇലയിലും ചുടുവർഗ്ഗങ്ങളും വിഭവങ്ങളും സമർപ്പിച്ച് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. കള്ളും കരിക്കും കലശവും സമർപ്പിച്ച് പ്രകൃതിശക്തികൾക്കും സർവ്വചരാചരങ്ങൾക്കും ഊട്ട് നൽകുന്നതായിരുന്നു ഉത്രാടപ്പൂയൽ സമർപ്പണം. ആദി ദ്രാവിഡ–നാഗഗോത്ര സങ്കൽപ്പത്തിൽ ഊന്നിയുള്ള അനുഷ്ഠാന പൂജകളും നടന്നു. ശ്രേഷ്ഠന്മാർ പൂജകൾക്ക് നേതൃത്വം നൽകി. കല്ലേലി കാവിലെത്തിയ ഭക്തജനങ്ങൾക്ക് ഉത്രാട സദ്യയും നൽകി. തിരുവോണ ദിനമായ ആഗസ്റ്റ് 26ന് തിരുവോണസദ്യയും നടക്കും. ചടങ്ങില്‍ നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...