റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000 ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് റാന്നി എം എൽ എ അഡ്വ.പഴകുളം മധു. പഞ്ചായത്ത് മെമ്പർമാർ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരിലൂടെയാണ് റാന്നി എം എൽ എ കെയർ പദ്ധതി പ്രകാരം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. വന്യമൃഗ ശല്യം നേരിടുന്ന ചെമ്പൻകരയിൽ നേരിട്ടത്തി എം എൽ എ പ്രദേശവാസികളായ ജനങ്ങൾക്ക് ഓണക്കിറ്റും നൽകി. കേരള സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായാണ് ചെമ്പൻകരയിൽ ജനസംമ്പർക്ക പരിപാടിക്കെത്തിയത്.
ജനങ്ങളെ നേരിൽ കണ്ട് അവരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ഡിസിസി ജനറൽ സെക്രട്ടറി ലിജു ജോർജ്, പെരുനാട് വാർഡ് മെമ്പർ സുരേഷ് ബാബു തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































