അയൽക്കാരനെ മർദിച്ച 10 സ്ത്രീകൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

താനെ: അയൽക്കാരന്‍റെ വളർത്തുനായ കുരച്ചതിൽ പ്രകോപിതരായ 10 സ്ത്രീകൾ അയൽക്കാരനെയും കുടുംബാംഗങ്ങളെയും വീട്ടിൽ കയറി ആക്രമിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ മേഖലയിലെ അംബിവിലിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ കച്ചവടക്കാരനും കുടുംബാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. നേരത്തെയും പല വിഷയങ്ങളിൽ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഞായറാഴ്ച വൈകുന്നേരം കച്ചവടക്കാരന്‍റെ വളർത്തുനായ പ്രദേശത്ത് കുരക്കാൻ തുടങ്ങി. നിർത്താതെയുളള കുരയിൽ അസ്വസ്ഥരായ പ്രതികൾ വീട്ടിലേക്ക് ഓടിക്കയറി അയൽക്കാരനെയും ഭാര്യയെയും മകളെയും മർദിക്കുകയായിരുന്നു. വീടിന് നേരെ കല്ലെറിയുകയും വീട്ടുസാമാനങ്ങൾ കൊള്ളയടിക്കുകയും ചെയ്തതായി കുടുംബം മൊഴി നൽകിയിട്ടുണ്ട്. കുടുംബത്തിന്‍റെ പരാതിയിൽ പ്രതികളായ 10 സ്ത്രീകൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...