Friday, May 9, 2025 3:14 pm

10 വയസുകാരിയായ മകളെ അതിക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കിക്കൊന്നു ; അമ്മയ്ക്ക് ജീവപരന്ത്യം

For full experience, Download our mobile application:
Get it on Google Play

ദുബായ്: പത്ത് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപരന്ത്യം തടവിന് വിധിച്ച് ദുബായ് ക്രിമിനല്‍ കോടതി. മകളെ ബാത്ത്ടബ്ബിലെ വെള്ളത്തില്‍ കൊലപ്പെടുത്തിയ ശേഷം സമീപത്തെ പോലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായം തേടിയതും ഇവര്‍ തന്നെയായിരുന്നു. ദി വില്ലയിലെ വീട്ടില്‍ മകളെ ബാത്ത്ടബ്ബില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തി സഹായം വേണമെന്നായിരുന്നു 38കാരിയായ ഇവര്‍ പോലീസിനെ അറിയിച്ചത്. പോലീസ് എത്തി പരിശോധിക്കുമ്പോള്‍ 10 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ചോദ്യം ചെയ്യുമ്പോള്‍ രണ്ട് വയസുകാരിയായ മകള്‍ക്കൊപ്പമായിരുന്നു താനുണ്ടായിരുന്നതെന്നും വീട്ടുജോലിക്കാരനാണ് മകളെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ഇവര്‍ പോലീസിന് ആദ്യം നല്‍കിയ മൊഴി.

പോലീസ് പരിശോധനയില്‍ വീട്ടുജോലിക്കാരന്‍ രാജ്യം വിട്ടതായും കണ്ടെത്തിയിരുന്നു. സ്വന്തം രാജ്യത്തെ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് വീട്ടുജോലിക്കാരനെ പിടികൂടിയത്. ചോദ്യെ ചെയ്യലിലാണ് സംഭവത്തില്‍ അമ്മയുടെ ക്രൂരത പുറത്ത് വന്നത്. കൊലപാതകക്കുറ്റം നിഷേധിച്ച വീട്ടുജോലിക്കാരന്‍ അമ്മ കുട്ടിയെ പല രീതിയില്‍ പീഡിപ്പിച്ചിരുന്നതായി കണ്ടിരുന്നതിനേക്കുറിച്ചും ഇയാള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് വീട്ടുജോലിക്കായും കുട്ടികളെ സ്കൂളില്‍ കൊണ്ടുപോവുന്നതിനുമായി തന്നെ എമിറൈറ്റിലേക്ക് കൊണ്ടുവന്നതെന്നും ഇയാള്‍ വിശദമാക്കി.

പെണ്‍കുട്ടിയെ ശാരീരികമായും മാനസികമായും അമ്മ പീഡിപ്പിച്ചിരുന്നതായും പോലീസിനോട് ജോലിക്കാരന്‍ വിശദമാക്കി. കൊലപാതകം നടന്ന ദിവസമം മകളെ മുറിയില്‍ പൂട്ടിയിടുന്നതിന് താന്‍ സാക്ഷിയാണെന്നും ഇയാള്‍ മൊഴി നല്‍കി. സ്കൂളിലേക്ക് കുട്ടിയെ കൊണ്ടുപോകാനായി കുട്ടിയെ കൂട്ടാന്‍ ചെന്ന സമയത്ത് കുട്ടിയെ കിടപ്പുമുറിയില്‍ കണ്ടെത്താന്‍ സാധിച്ചില്ല. ബാത്ത്റൂമില്‍ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതു രംഗത്തും കടന്നുവരാൻ ദളിത് ക്രൈസ്തവർക്ക്...

0
പത്തനംതിട്ട : വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതുരംഗത്തും...

രാഷ്ട്രപതി ശബരിമല ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഒഴിവാക്കിയതായി സൂചന

0
പന്തളം: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ക്ഷേത്രദർശനം നടത്താനുള്ള തീരുമാനം ഒഴിവാക്കിയതായി...

റാന്നി മന്ദമരുതിയില്‍ മിനിലോറിയും കാറും കൂട്ടിയിടിച്ചു

0
റാന്നി : പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മന്ദമരുതി ആശുപത്രി ജംഗ്ഷന് സമീപം മിനിലോറിയും...

ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചില്ല ; ഡെപ്യൂട്ടി കലക്ടറെ തഹസീല്‍ദാര്‍ സ്ഥാനത്തേയ്ക്ക് തരംതാഴ്ത്തി സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ കുടിലുകള്‍ ബലമായി...