വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതു രംഗത്തും കടന്നുവരാൻ ദളിത് ക്രൈസ്തവർക്ക് കഴിയണം ; ഡോ. വിനിൽ പോൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാഭ്യാസത്തിലൂടെ അറിവിൻെറ ചക്രവാളങ്ങൾ കീഴടക്കുകയും അധികാരത്തിലും പൊതുരംഗത്തും കടന്നുവരാൻ ദളിത് ക്രൈസ്തവർക്ക് കഴിയണമെന്നും സാഹിത്യകാരനായ ഡോ. വിനിൽ പോൾ പറഞ്ഞു. കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സി ഡി സി) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കുമായി ബിഷപ്പ് ജേക്കബ്ബ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിൽ മാന്യമായ സംവരണം ലഭിക്കാത്ത ഏക വിഭാഗം ദളിത് ക്രൈസ്തവർ മാത്രമാണ്. ഇവർക്കായി സർക്കാർ നിയോഗിച്ച ജെ.ബി കോശി കമ്മീഷൻ്റെ നിർദ്ദേശങ്ങൾ ലഭിച്ചിട്ട് കാലങ്ങളായെങ്കിലും അവ ചർച്ചക്ക് എടുക്കുക പോലും ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അഡ്വൈസർ ഡോ. സൈമൺ ജോൺ മുഖ്യ പ്രഭാഷണം നടത്തി. ചെയർമാൻ പാസ്റ്റർ ഷാജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോൺ സാമുവേൽ, അഡ്വ.റവ. പി ഡി ജോസഫ്, സംസ്ഥാന കൺവീനർ ജോസഫ് മത്തായി, രാജൻ ഏബ്രഹാം, മേജർ സാം മാത്യു, ദീനാമ്മ പീറ്റർ, എത്സമ്മ സാലു, ജിനു സി ജോൺ,
ടി.എന്‍ തങ്കച്ചൻ, സാഗർ കെ സാം, ബ്ലസി സാറ അനി, സാറാമ്മ, ദിവ്യ ബിനു, എന്നിവർ പ്രസംഗിച്ചു.
പ്രസിദ്ധ കരിയർ വിദഗ്ദരായ ഡോ.റോജസ് ജോസ് ആലപ്പുഴ, എസ് ജെ സാംസൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന 35 വയസുകാരൻ മരിച്ചു

0
കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളിക്ക് സമീപം...

മനൻ കുമാർ മിശ്രയുടെ ബാർ കൗൺസിൽ ചെയർമാൻ പദവിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി;...

0
ഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര...

സിപിഎം തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

0
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പാർട്ടിക്കുള്ളിലെ വീഴ്ചകളും കാരണമായെന്ന് തുറന്നുപറഞ്ഞ്...

ഇനി മാനസിക ആരോഗ്യകേന്ദ്രങ്ങള്‍ ഇല്ല ; പകരം ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍

0
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും...