Friday, June 14, 2024 9:53 pm

10000 രൂപ കൈക്കൂലി വാങ്ങിയ കേസ് : പഞ്ചായത്ത് മുൻ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും ശിക്ഷ. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിൽ 2010-2011 വരെയുള്ള സമയത്തായിരുന്നു എൽഡി ക്ലാർക്കായിരുന്ന സനൽ കുമാറിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്. 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ വിധി. ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായിരു 10,000 രൂപ കൈക്കൂലി വാങ്ങിയത്. ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2011 ജനുവരി മൂന്നാം തിയതിയാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

ആലപ്പുഴ വിജിലൻസ് മുൻ ഡി.വൈ.എസ്.പി രാജു രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി മുൻ ഡി.വൈ.എസ്.പി ജെയിംസ് ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത്. കെ.കെ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ. വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചിൽ സംഘർഷം ; പോലീസുകാരന് പരിക്കേറ്റു

0
കോഴിക്കോട്: എസ്എഫ്ഐ കോഴിക്കോട് എൻഐടിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസുകാരന് പരിക്കേറ്റു....

റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടര്‍ തട്ടി ; വയോധികന് ദാരുണാന്ത്യം

0
കൊല്ലം: കൊല്ലം ഭരണിക്കാവ്-ചക്കുവള്ളി റോഡില്‍ സ്‌കൂട്ടര്‍ തട്ടി ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു....

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

0
കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോ​ഗിച്ചാണ് കൊലപാതകം. കട്ടപ്പന...

തമിഴ്നാട്ടിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു ; പ്രകോപന കാരണം ഇതരജാതിയിൽപ്പെട്ടവരെ...

0
തമിഴ്നാട് : തിരുനെൽവേലിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു....