10000 രൂപ കൈക്കൂലി വാങ്ങിയ കേസ് : പഞ്ചായത്ത് മുൻ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിന തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും 30000 രുപ പിഴയും ശിക്ഷ. ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമ പഞ്ചായത്തിൽ 2010-2011 വരെയുള്ള സമയത്തായിരുന്നു എൽഡി ക്ലാർക്കായിരുന്ന സനൽ കുമാറിനെ കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്തത്. 10,000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ വിധി. ആലപ്പുഴ ജില്ലയിലെ അരൂർ സ്വദേശിയായ പരാതിക്കാരൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ പെർമിറ്റ് നൽകുന്നതിനായിരു 10,000 രൂപ കൈക്കൂലി വാങ്ങിയത്. ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയായിരുന്ന രാജുവിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി 2011 ജനുവരി മൂന്നാം തിയതിയാണ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

ആലപ്പുഴ വിജിലൻസ് മുൻ ഡി.വൈ.എസ്.പി രാജു രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തി മുൻ ഡി.വൈ.എസ്.പി ജെയിംസ് ജോസഫ് കുറ്റപത്രം സമർപ്പിച്ച കേസ്സിലാണ് പ്രതിയായ സനൽ കുമാർ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകാന്ത്. കെ.കെ ഹാജരായി. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി. കെ. വിനോദ്‌കുമാർ. ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...