​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സഹായം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിന് മുന്നിൽ പൊട്ടിക്കരഞ്ഞ് യുവതി. പാലക്കാട്ടെ രണ്ടാം റാങ്കുകാരിയായ അധ്യാപിക കല്ലുമണ്ഡപം സ്വദേശിനി ജനിഫർ ഹാറൂണാണ് മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞത്.2023-ൽ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആകെ 61 ഒഴിവുകളാണ് ഉണ്ടായിരുന്നത്. 2020-ൽ എൽഡിഎഫ് സർക്കാർ കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ പിജി വെയ്റ്റേജ് ഒഴിവാക്കിയതോടെ 55 അധിക തസ്തികകൾ ഉണ്ടായി.

തങ്ങളെ നിയമിക്കേണ്ട ഒഴിവുകളിലേക്ക് അധിക തസ്തികക്കാരെ എൽഡിഎഫ് സർക്കാർ നിയമിച്ചുവെന്നും ഇതോടെ കാലാവധി പൂർത്തിയാവാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ആറ് പേർക്ക് മാത്രമാണ് റാങ്ക് ലിസ്റ്റിൽ നിന്ന് ജോലി ലഭിച്ചതെന്നും ജനിഫർ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഭീകരവാദത്തെ സഹായിക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന്റെ കാര്യത്തിൽ...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...