പത്തനംതിട്ട : അതിദരിദ്ര വിഭാഗത്തിലെ 102 കുടുംബങ്ങൾ സാമ്പത്തിക വായ്‌പകൾ കാരണം കടബാധ്യതയിലാണെന്ന് കണ്ടെത്തല്‍. ചികിത്സാച്ചെലവുകൾക്കും വീടുപണിക്കും ഉൾപ്പെടെയുള്ള കാര്യ ങ്ങൾക്കായാണ് പലരും വായ്‌പ എടുത്തിരുന്നത്. 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ വായ്‌പ എടുത്തവരുടെ എണ്ണം 39 ആണ്. 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളതു 14 പേരും. സഹകരണ ബാങ്കുക ളിൽ നിന്നാണ് 33 പേർക്ക് വായ്‌പ ലഭിച്ചത്. കുടുബശ്രീ സ്വയം സഹായ സംഘങ്ങൾ മുഖേന 26 പേർക്കും പണം കിട്ടി.
ചെറുന്നിയൂർ പഞ്ചായത്തിലെ അതിദാരിദ്യ പട്ടികയിലുള്ള വീട്ടമ്മയുടെ കുടുംബത്തിനെതിരെ ജപ്തി നടപടിക്ക് പ്രദേശത്തെ ബാങ്ക് തയാറെടുത്തിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഇതേ സ്ഥിതി നേരിടുന്ന കുടുംബങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തത്. വിവിധ ജില്ലകളിലെ 300 അതിദരിദ്ര കുടുംബങ്ങളിലാണ് ഇതിനായി ആദ്യഘട്ട സർവേ നടത്തിയത്.