ഓപ്പറേഷൻ മുക്ത : അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105 ബം​ഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തു. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക്സ് സിറ്റി തുടങ്ങിയ മേഖലകളിലാണ് ഓപ്പറേഷൻ മുക്ത എന്ന പേരിൽ പോലീസ് പ്രത്യേക പരിശോധന നടത്തിയത്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി 91 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഏകദേശം മൂവായിരത്തോളം പേരുടെ തിരിച്ചറിയൽ രേഖകളും മറ്റു വിശദാംശങ്ങളും പരിശോധിച്ചു. ഇതിലാണ് അനധികൃത കുടിയേറ്റക്കാരെന്ന് കരുതുന്ന 105 പേരെ പിടികൂടിയത്. ഇവരിൽ പലരുടെയും കൈവശം ആധാർ കാർഡുകളടക്കം ഉണ്ടായിരുന്നതായി ഇലക്ട്രോണിക്സ് സിറ്റി ഡിസിപി എം. നാരായണ മാധ്യമങ്ങളോട് പറഞ്ഞു. ഇവർക്ക് എങ്ങനെയാണ് ആധാർ കാർഡ് കിട്ടിയെന്നതും ഇത് സംഘടിപ്പിച്ച് നൽകിയത് ആരാണെന്നതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 600-ലേറെ പോലീസുകാർ 60 സംഘങ്ങളായി തിരിഞ്ഞാണ് മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. 105 ബം​ഗ്ലാദേശി പൗരന്മാരിൽ 62 പേരും വൈറ്റ്ഫീൽഡിൽനിന്നാണ് പിടിയിലായത്. 43 ഇലക്ട്രോണിക്സ് സിറ്റിയിൽനിന്നും പിടിയിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...