കല്‍പറ്റ : ബെംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിയ 106 ഗ്രാം എം.ഡി.എം.എ. ലഹരി മരുന്നുമായി മൂന്നുപേര്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഫാരിസ്, അഫ്‌സീര്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറും പോലീസ് പിടിച്ചെടുത്തു.
കാട്ടിക്കുളത്തെ പോലീസ് ചെക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ലഹരിക്കടത്ത് സംഘം കുടുങ്ങിയത്. ബെംഗളൂരുവില്‍നിന്ന് വാങ്ങിയ എം.ഡി.എം.എ. കളിപ്പാട്ടത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്തിയത്. അടുത്തിടെ വയനാട്ടില്‍ നടന്ന ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടകളിലൊന്നാണിത്.