Sunday, March 30, 2025 12:59 pm

107 വിമാനത്താവളങ്ങള്‍ കനത്ത നഷ്ടത്തില്‍ ; തിരുവനന്തപുരത്തെ നഷ്ടം 100കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എയർപോർട് അതോറിറ്റിയുടെ കീഴിലുള്ള 136 വിമാനത്താവളങ്ങളിൽ 107 എണ്ണവും കനത്തനഷ്ടത്തിൽ. 2,948.97 കോടി രൂപയാണ് മൊത്തം നഷ്ടം. കോവിഡ് വ്യാപനത്തെതുടർന്ന് യാത്രവിലക്ക് ഏർപ്പെടുത്തിയതാണ് പ്രധാനകാരണം. മുൻസാമ്പത്തികവർഷത്തെ അപേക്ഷിച്ച് നഷ്ടം ഇരട്ടിയായതായി കണക്കുകൾ വ്യക്തമാക്കുന്നു. 91 വിമാനത്താവളങ്ങളുടെ മൊത്തം നഷ്ടം 2020 സാമ്പത്തികവർഷം 1,368.82 കോടി രൂപയായിരുന്നു.

രാജ്യത്തെ ഏറ്റവുംതിരക്കേറിയ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവളം നഷ്ടത്തിന്റെകാര്യത്തിൽ രണ്ടാംസ്ഥാനത്താണ്. 317.41 കോടി രൂപ. 2019 സാമ്പത്തികവർഷത്തിൽ 111.77 കോടി നഷ്ടംരേഖപ്പെടുത്തിയിരുന്നെങ്കിലും അടുത്തവർഷം 13.15 കോടി ലാഭത്തിലായിരുന്നു. തിരക്കിൽ രണ്ടാംസ്ഥാനത്തുള്ള മുംബൈയിലെ ഛത്രപതി ശിവാജി അന്തരാഷ്ട്ര വിമാനത്താവളം 384.81 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയത്. 2019ൽ 96.1കോടിയും 2020ൽ 2.54കോടി രൂപയും അറ്റാദായം നേടിയിരുന്നു.

തിരുവനന്തപരും എയർപോർട്ടിന്റെ നഷ്ടം 100 കോടി രൂപയാണ്. മുൻവർഷം 64 കോടി രൂപ ലാഭത്തിലായിരുന്നു. കൊൽക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നഷ്ടം 31.04 കോടി രൂപയാണ്. അതേസമയം കോവിഡ് വ്യാപനമൊന്നും ജുഹു, പുണെ, ശ്രീനഗർ, പട്ന വിമാനത്താവളങ്ങളെ ബാധിച്ചില്ല. ഈ വിമാനത്തവാളങ്ങൾ ശരാശരി 16 കോടി രൂപ ലാഭമുണ്ടാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിടങ്ങന്നൂർ പള്ളിമുക്കത്ത് വലിയ പടേനി ഇന്ന്

0
കോഴഞ്ചേരി : കിടങ്ങന്നൂർ പള്ളിമുക്കത്ത് വലിയ പടേനി ഇന്ന്. രാത്രി...

മോഹൻലാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഉടൻ നടപടിയെന്ന് ഡിജിപി

0
തിരുവനന്തപുരം : മോഹൻലാല്‍ നായകനായെത്തിയ പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. റിലീസിനുശേഷം എമ്പുരാന്റെ...

കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് ബിജെപി

0
ദില്ലി : കെസിബിസി നിലപാടിനെ സ്വാ​ഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന...

വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു

0
മിനിയാപൊളിസ് : അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ്...