കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കെ സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സുധാകരന്‍ എംപി. ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണെന്നും പാവപ്പെട്ടവരുടെ അതുരാലയമായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. അപകടം നടന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ഭരണനേട്ടങ്ങള്‍ ക്യാമറയിലൂടെ വിളിച്ചുപറയുകയാണ് ചെയ്തതെന്നും കെ സുധാകരന്‍ ആരോപിച്ചു.

അപകടം നടന്ന സ്ഥലത്ത് കൃത്യമായ പരിശോധന നടത്താതെ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞ ഈ മന്ത്രിമാര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇവര്‍ കേരളത്തിന് അപമാനമാണ്. അപകടം നടന്ന ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. പി ആര്‍ ഏജന്‍സികള്‍ ഊതിവീര്‍പ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തരിമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം എന്ന് അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എ റഹീം എംപിയുടെ ഹർജിയിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രിംകോടതി നോട്ടീസ്

0
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിനിടെ പaലീസ്...

പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി

0
പാലക്കാട്‌: പാലക്കാട് എംഎസ്എഫ് നേതാവിനെ കാണാനില്ലെന്ന് പരാതി. ചെർപ്പുളശ്ശേരി ഐഡിയൽ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാർച്ചും ധർണ്ണയും നടത്തി

0
കലഞ്ഞൂര്‍ : സ്ത്രീ സുരക്ഷ പെൻഷൻ പദ്ധതി തകര്‍ക്കുവാനുള്ള സംസ്ഥാന സര്‍ക്കാര്‍...

കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കേന്ദ്രത്തിലെ മോദിയും കേരളത്തിലെ കോൺഗ്രസും ചെയ്യുന്നത് ഒരേ കാര്യമാണെന്ന് മുഹമ്മദ്...