തിരുവനന്തപുരം : സംസ്ഥാനത്തെ 108 ആംബുലൻസ് സർവീസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ദൈനംദിന ചെലവുകൾക്കും ശമ്പളത്തിനും പണമില്ല. നടത്തിപ്പ് ചെലവിനുളള പണം കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് തുടർച്ചയായി നൽകാതിരിക്കുന്നതാണ് പുതിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആംബുലൻസുകളുടെ നടത്തിപ്പ് ചുമതലയുളള ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് കോർപറേഷന് പലതവണ കത്ത് നൽകിയെങ്കിലും പണം നൽകിയിട്ടില്ലെന്നാണ് പരാതി. കമ്പനിക്ക് 40 കോടിയിലേറെ രൂപയാണ് നൽകാനുള്ളത്.
പണം ലഭിക്കാതെ മുന്നോട്ട് പോകുന്നത് കമ്പനിക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്ന് വ്യക്തമാക്കിയെങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം. ഒരു ആംബുലൻസിന് ടെൻഡർ പ്രകാരം 2.75 ലക്ഷം രൂപയാണ് നടത്തിപ്പ് ചിലവ്. ഇന്ധനം, അറ്റകുറ്റപ്പണി എന്നിവക്കെല്ലാം ഈ പണമാണ് ഉപയോഗിക്കുക. ജീവനക്കാരുടെ ശമ്പളവും ഇതിൽ നിന്നാണ്. 316 ആംബുലൻസുകളാണ് കേരളത്തിൽ നിലവിൽ പ്രവർത്തിക്കുന്നത്. ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസിന്റെ കരാർ അടുത്ത വർഷം അവസാനിക്കും. ശമ്പളം വൈകുന്നത് തുടർന്നാൽ സമരം തുടങ്ങാൻ തൊഴിലാളി സംഘടനയായ സിഐടിയു തീരുമാനിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033