Saturday, July 5, 2025 1:53 am

108 ആംബുലന്‍സ് ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ തീരുമാനം : സമരം പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: രണ്ടുമാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ തീരുമാനം. ഇന്നലെ കളക്ടറുടെയും ലേബര്‍ ഓഫീസറുടെയും നേതൃത്വത്തില്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല സമരം ഇന്നലെ വൈകിട്ടോടെ പിന്‍വലിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസമായി. ഇതുസംബന്ധിച്ച ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിവച്ച്‌ സമരം നടത്തിയത്.

വൈകിട്ടോടെ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ നാലുദിവസത്തിനകം പരിഹരിക്കാമെന്നും 15-ാം തീയതിക്ക് ശേഷം ഭക്ഷണത്തിനായി പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി. 28 ആംബുലന്‍സുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവന്‍ പണയം വച്ച്‌ എണ്ണായിരത്തിലേറെ ട്രിപ്പുകളാണ് നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ 108 ആംബുലന്‍സ് ഏറ്റവുമധികം ട്രിപ്പ് എടുത്തതും പാലക്കാട് ആണ്. ശമ്പളത്തിന് പുറമേ ഇഎസ്‌ഐ, പിഎഫ്, ഐഡന്റിറ്റി കാര്‍ഡ്, സാലറി സ്ലിപ്പ്, ആംബുലന്‍സ് മെയിന്റനന്‍സ് തുടങ്ങി നിരവധി കാര്യങ്ങള്‍ ജീവികെഇഎംആര്‍ഐ എന്ന കമ്പനി നിറവേറ്റിയിട്ടില്ല. വിഷയം കേന്ദ്രസര്‍ക്കാരിന്റെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജീവനക്കാരെ സന്ദര്‍ശിച്ച ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ഉറപ്പു നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...