ഗുജറാത്തില്‍ 108 അടി ഉയരമുള്ള ഹനുമാന്‍‍ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച്‌ 108 അടി ഉയരമുള്ള ഹനുമാന്‍പ്രതിമ അനച്ഛാദനം ചെയ്ത് പ്രധാനമന്ത്രി മോദി. ഗുജറാത്തിലെ മോര്‍ബിയിലാണ് ശനിയാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. ഹനുമാന്‍ ഭഗവാന്‍ എക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പത്തിലെ പ്രധാന കണ്ണിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബാപു കേശവാനന്ദജിയുടെ ആശ്രമത്തിലാണ് ഈ ഹനുമാന്‍ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

രാമന്റെ ജീവിതത്തില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ഭഗവാന്‍ ഹനുമാനെന്നും ഏത് ഭാഷയിലായാലും രാമകഥ ജനങ്ങളെ ഒന്നിപ്പിക്കുമെന്നും ഇതാണ് ഇന്ത്യയുടെ വിശ്വാസത്തിന്റെ കരുത്തെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ ആകെ പണിയുന്ന നാല് ഹനുമാന്‍ പ്രതിമകളില്‍ ഒന്നാണ് ഗുജറാത്തില്‍ വെള്ളിയാഴ്ച അനാവരണം ചെയ്തത്. വടക്കേ ഇന്ത്യയില്‍ ഷിംലയില്‍ 2010ലാണ് ആദ്യത്തെ ഹനുമാന്‍ പ്രതിമ ഉയര്‍ത്തിയത്. അടുത്തത് തമിഴ്‌നാട്ടിലെ രാമേശ്വരത്താണ്. നാലാമത്തെ ഹനുമാന്‍ പ്രതിമ ബംഗാളിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...