Friday, July 4, 2025 10:38 am

ഈ സന്തോഷത്തിന് കാരണമെന്താണ് ; ആ വാര്‍ത്ത ഉടനെ പ്രതീക്ഷിക്കാമോ? ആര്യയുടെ പുതിയ പോസ്റ്റിലും ചോദ്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യ ശ്രദ്ധിക്കപ്പെട്ടത്. കോമഡി പരിപാടിയില്‍ പങ്കെടുക്കുന്നത് ശരിയാവുമോയെന്നുള്ള ആശങ്ക തുടക്കം മുതലേ അലട്ടിയിരുന്നു. മുകേഷേട്ടനും പിഷാരടിയുമാണ് ആത്മവിശ്വാസമേകിയതെന്ന് താരം പറഞ്ഞിരുന്നു. ആശങ്കയോടെയായിരുന്നു തുടക്കമെങ്കിലും പരിപാടി ഹിറ്റായതോടെ ആര്യയുടെ കരിയറും മാറിമറിയുകയായിരുന്നു. ഷോയില്‍ കാണുന്നത് പോലെയാണ് ഞാന്‍ എന്നായിരുന്നു ഒരുകാലം വരെ പലരും കരുതിയിരുന്നത്. എന്നാല്‍ അത് ആ ക്യാരക്ടറാണെന്ന് പിന്നീട് എല്ലാവരും മനസിലാക്കുകയായിരുന്നു. പിഷാരടി ഭാര്യയ്‌ക്കൊപ്പം പുറത്ത് പോയപ്പോള്‍ ഭാര്യയെവിടെ എന്നായിരുന്നു ചോദ്യങ്ങള്‍. ആര്യയല്ലേ ഭാര്യ എന്ന് വരെ ചോദിച്ചവരുണ്ട്. തിരിച്ച് ആര്യയ്ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം സംസാരിച്ചതോടെയായിരുന്നു ആളുകളുടെ തെറ്റിദ്ധാരണ മാറിയത്. ബഡായി ബംഗ്ലാവിലെ പല വീഡിയോകളും ഇപ്പോഴും വൈറലാവാറുണ്ട്. മിക്ക താരങ്ങളും ഷോയിലേക്ക് അതിഥിയായി എത്തിയിട്ടുണ്ട്.

താന്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയാവുമെന്നും മുന്‍പൊരിക്കല്‍ ആര്യ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി ചില സംഭവവികാസങ്ങള്‍ അരങ്ങേറിയതോടെ അത് ബ്രേക്കപ്പാവുകയായിരുന്നു. ഈ ബന്ധത്തില്‍ നിന്നും മാറുകയാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നില്ല. പറഞ്ഞിരുന്നെങ്കില്‍ മനസിലാക്കാമായിരുന്നു. അല്ലാതെയായി അതറിഞ്ഞപ്പോള്‍ സഹിക്കാനായില്ല. മാനസികമായി വല്ലാതെ തളര്‍ത്തിയ സംഭവമായിരുന്നു അതെന്ന് താരം തുറന്നുപറഞ്ഞിരുന്നു. പാനിക് അറ്റാക്ക് വരെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിത പ്രതിസന്ധികളെല്ലാം നേരിട്ട് ബിസിനസും കരിയറുമൊക്കെയായി മുന്നേറുകയാണ് ആര്യ. മകളും സപ്പോര്‍ട്ടിനായി ആര്യയ്‌ക്കൊപ്പമുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായി താരം വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട്. പുതിയൊരു സന്തോഷം ജീവിതത്തിലേക്ക് വരുന്നുണ്ടെന്ന സൂചനയായിരുന്നു അടുത്തിടെയുള്ള പോസ്റ്റുകളിലുണ്ടായിരുന്നു. അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. വൈകാതെ തന്നെ തുറന്നുപറയാനാവുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിവാഹമാണോയെന്നായിരുന്നു ചോദ്യം. ആര്യ തന്നെ ആ സന്തോഷം പറയുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഗുഡ് ഡേ, ഗുഡ് വൈബ്‌സ്, ഓള്‍ സ്‌മൈല്‍സ് എന്ന ഹാഷ് ടാഗോടെയുള്ള പോസ്റ്റും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ബഡായി ബംഗ്ലാവിനെക്കുറിച്ചുള്ള കമന്റും പോസ്റ്റിന് താഴെയുണ്ടായിരുന്നു. ആ പ്രോഗ്രാമിന്റെ പേരില്‍ നിന്നും മാറി നിങ്ങള്‍ നിങ്ങളുടെ തന്നെ പേരില്‍ അറിയപ്പെടാനുള്ള സമയമായെന്ന് തോന്നുന്നു എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ആ പ്രോഗ്രാം തന്നത് ചെറിയ നേട്ടങ്ങളല്ല, അതൊരു ഭാഗ്യമായി കാണുന്നു. എന്നും കൂടെ കൂട്ടാന്‍ വേണ്ടി മാത്രം പേരിന്റെ കൂടെ ചേര്‍ത്തു, അത്രേയുള്ളൂ എന്നായിരുന്നു ആര്യയുടെ മറുപടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് രാജി വെക്കും ; നിര്‍ണ്ണായക തീരുമാനം ഇന്ന്

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം...

വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം ലീഗ് തീരുമാനം

0
തിരുവനന്തപുരം : വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നടപ്പാക്കാൻ മുസ്ലീം...

അപകടത്തിൽ മന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിട്ടില്ല ; കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടെയോ...

നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് പരിക്ക്

0
കോഴിക്കോട് : നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ...