അപകടത്തിൽ മന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിട്ടില്ല ; കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി. പുന്നൂസ്. അപകടസ്ഥലത്തെത്തിയപ്പോൾ ആദ്യം ലഭിച്ച വിവരങ്ങളാണ് പങ്കുവെച്ചത്. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും അപകടസ്ഥലത്തുണ്ടായിരുന്നവരും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രാഥമിക നിഗമനത്തിലേക്ക് എത്തിയതെന്നാണ് ഡോ.വർഗീസ് വ്യക്തമാക്കി. ആരോഗ്യ മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനത്തിൽ അലംഭാവമുണ്ടായിട്ടില്ല. പഴയ കെട്ടിടമായതിനാൽ ജെസിബിക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടായിരുന്നു. അതിനുള്ള സമയം മാത്രമാണ് എടുത്തതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

കൂടാതെ പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും ഓപറേഷൻ തിയേറ്ററിന്റെ പണി പൂർണമാകാത്തതിനാലാണ് പ്രവർത്തനം തുടങ്ങാൻ വൈകിയതെന്ന് ഡോ. വർഗീസ് പറഞ്ഞു. തിയേറ്ററിന്റെ പണി പൂർത്തിയായിട്ട് രോഗികളെ പുതിയ ബ്ലോക്കിലേക്ക് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ രോഗികളെ ഇവിടേക്ക് മാറ്റിയിട്ടുണ്ട്. ഓപറേഷൻ തിയേറ്ററുകൾ പഴയ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് പല റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്നും അതിവേഗത്തിൽ മാറാനുള്ള നടപടികൾ നടന്നിരുന്നുവെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രതികരിച്ചു.
അപകടം ഉണ്ടായ കെട്ടിടത്തിലെ ടോയ്‌ലറ്റ് ബ്ലോക്കുകൾ അടച്ചിട്ടിരുന്നതാണെന്ന വാദം പ്രിൻസിപ്പാൽ ആവർത്തിച്ചു. ആശുപത്രിയുടെ പ്രവർത്തനത്തിൽ താളം തെറ്റലുകളില്ലെന്നും അത്യാഹിത വിഭാഗത്തിലെ നാല് തിയേറ്ററുകളിലായി ശസ്ത്രക്രിയകൾ നാളെ പുനരാരംഭിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെന്തുരുകി കേരളം : ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാവകുപ്പ് ; വ്യാഴം മുതൽ മൂന്നുദിവസം മഴയ്ക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കനത്ത ചൂട് അനുഭവപ്പെടും. പകൽ ജാഗ്രത...

പമ്പാ ജലമേള സെപ്റ്റംബർ 13ന് നീരേറ്റുപുറത്ത് ; പ്രമുഖ വള്ളങ്ങൾ പങ്കെടുക്കും

0
കോട്ടയം : കെ.സി.മാമ്മൻ മാപ്പിള ട്രോഫിക്കായുള്ള ഉത്രാടം തിരുനാൾ പമ്പാ ജലമേളയും...

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...