കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുത്ത് പോലീസ്. സജിനും അമ്മയും കൂടുതൽ ആവശ്യപ്പെട്ട് മകളെ പീഡിപ്പിച്ചിരുന്നെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് കേസ്. ജ്യോതിഷയുടെ ഭർത്താവും അമ്മയും സഹോദരിയുമാണ് കേസിലെ പ്രതികൾ. മാങ്ങാട്ടിടം സ്വദേശിയായ ജ്യോതിഷയാണ് സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിലെ കിണറ്റിൽ ജീവനൊടുക്കിയത്. കഴിഞ്ഞ മാർച്ച് എട്ടിന് പുലർച്ചെയായിരുന്നു ജ്യോതിഷ കിണറ്റിൽ ചാടിയത്. വിവാഹ സമയത്ത് ജ്യോതിഷക്ക് 12 പവൻ സ്വർണവും പണവും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ ഇനിയും സ്വർണവും പണവും വേണമെന്ന് പറഞ്ഞ് ഭർത്താവ് സജിലും അമ്മ ചന്ദ്രിയും സഹോദരി ജൂനയും ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും ജ്യോതിഷയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഈ സംഭവത്തിലാണ് കോടതി നിർദേശപ്രകാരം മൂന്ന് പേർക്കുമെതിരെ പിണറായി പോലീസ് കേസ് എടുത്തത്. 2022 നവംബർ 20 നായിരുന്നു ജ്യോതിഷയുടേയും പാതിരിയാട് സ്വദേശി സജിലിന്‍റേയും വിവാഹം.

ഇതിനിടെ താലിമാല ഒഴികെ ബാക്കിയുള്ള മുഴുവൻ സ്വർണവും ഭർതൃവീട്ടുകാർ വിറ്റതായി ബന്ധുക്കൾ ആരോപിക്കുന്നു. ജ്യോതിഷ ആത്മഹത്യ ചെയ്യുമ്പോൾ എട്ടര മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ടായിരുന്നു. ജ്യോതിഷ മരിച്ച് ആദ്യ ഘട്ടത്തിൽ കേസ് എടുക്കാൻ പിണറായി പോലീസ് തയ്യാറായിരുന്നില്ല. തുടർന്നാണ് ബന്ധുക്കൾ കോടതിയെ സമീപിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...