കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും പിഴയും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതി രണ്ടാഴ്ചമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ആകെ 28 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാമത്തെ കേസിലെ വിധിയാണ് തൊടുപുഴ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പലർക്കായി കാഴ്ചവച്ചതാണ് രഘുവിനെതിരെയുളള കേസ്. സംഭവത്തിലെ പ്രധാന കേസും രഘുവിന്‍റേതാണ്. പലതവണ പൂട്ടിയിട്ട് പെൺകുട്ടിയെ പീഡിപ്പിക്കാൻ രഘു ഒത്താശ ചെയ്തുവെന്ന് ഡിജിറ്റൽ തെളിവുകൾ സഹിതം പ്രോസിക്യൂഷൻ തെളിയിച്ചു. കേസിൽ ഇരയുടെ അമ്മ കോട്ടയം രാമപുരം സ്വദേശി തങ്കച്ചൻ എന്നിവരാണ് മറ്റു പ്രതികൾ.

അമ്മയുടെ അറിവോടെയായിരുന്നു പീഡന പരമ്പരയെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. വിചാരണ വേളയിൽ അതിജീവിതയുടെ അമ്മയും രണ്ടാഴ്ച മുമ്പ് തങ്കച്ചനും മരിച്ചിരുന്നു. 2017 മുതൽ 2022 വരെയുള്ള അഞ്ച് വർഷക്കാലം 28 ഓളം പേർ പലവട്ടം കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. ഓരേ പ്രതിക്കെതിരെയുമുള്ള കേസുകൾ പ്രത്യേകമായാണ് രജിസ്റ്റ‍ർ ചെയ്തത്. ശേഷിക്കുന്ന 25 കേസുകളിൽ വിചാരണ അന്തിമ ഘട്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....