ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ. ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന 3.6 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 22,000 രൂപയ്ക്ക് ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡിലൂടെ കോവളം ഭാഗത്തേക്ക് വരവെയാണ് പ്രതികൾ പിടിയിലായത്. കോവളം പോറോഡ് പാലത്തിനു സമീപം ഇവരുടെ ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ബാഗുകളിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ് കണ്ടെടുത്തു.

നാർക്കോട്ടിക് എസിപി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ വിഴിഞ്ഞം പോലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. പ്രതികൾ ഒറീസയിൽ നിന്നും വാങ്ങിയ ടീ ഷർട്ടുകളും മൊബൈൽ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...