Sunday, May 4, 2025 9:47 am

വേദിയിൽ ചുവടു തെറ്റി വീണു, വീണതും സ്റ്റെപ്പാക്കി വിദ്യാ ബാലൻ ; വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

പുതിയ ചിത്രന്റെ പ്രമോഷന്റെ ഭാഗമായി വേദിയിൽ നൃത്തം അവതരിപ്പിക്കുന്നതിന് ഇടയിൽ വീണ് വിദ്യാ ബാലൻ. ദീപാവലി റിലീസായി പുറത്തിറങ്ങാനിരിക്കുന്ന ഭൂൽ ഭുലയ്യ 3 എന്ന ചിത്രത്തിന്റെ പ്രമോഷന് ഇടയിലാണ് സംഭവം. പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭുലയ്യ ചിത്രത്തിലെ പ്രശസ്തമായ ‘അമി ജെ തോമാര്‍’ എന്ന ഗാനം പുതിയ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. അമി ജെ തോമാര്‍ 3.0 എന്ന പേരിലാണ് ഗാനത്തിന്റെ പുതിയ രൂപം പുറത്തിറങ്ങിയത്. ഈ ഗാനത്തിന്റെ റിലീസിനോടനുബന്ധിച്ചു നടന്ന നൃത്ത പ്രകടനത്തിനിടെയാണ് സംഭവം.

ചിത്രത്തിൽ മാധുരി ദീക്ഷിത്തും വിദ്യാ ബാലനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള നൃത്തമാണ് അമി ജെ തോമാര്‍ 3.0 ട്രാക്കിന്റെ ആകർഷണം. ട്രാക്കിന്റെ ലോഞ്ചിങ് വേദിയിലും ഇരുവരും ഒരുമിച്ച് നൃത്തവുമായെത്തി. പ്രകടനത്തിനിടെ വേദിയില്‍ ചുവടു പിഴച്ച് വിദ്യാ ബാലൻ വീഴുകയായിരുന്നു. എന്നാൽ മനോധൈര്യം വീണ്ടെടുത്ത താരം യാതൊരു ഭാവപ്രകടനവുമില്ലാതെ എഴുന്നേറ്റ് നൃത്തം തുടർന്നു. നൃത്തത്തിനിടെ വിദ്യ നിലത്ത് വീണതും കാണികള്‍ ഒരുനിമിഷം അമ്പരന്നു. എന്നാൽ പ്രസന്നതയോടെ നൃത്തം തുടർന്നപ്പോൾ വലിയ കൈയടിയോടെയാണ് ആ പ്രകടനം കാണികള്‍ സ്വീകരിച്ചത്. മുംബൈയിലായിരുന്നു താരനിബിഡമായ പരിപാടി. താരങ്ങളുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വേദിയിൽ കളിച്ചപ്പോൾ വീണെങ്കിലും തന്റെ വലിയൊരു സ്വപ്നം പൂവണിഞ്ഞെന്നാണ് നൃത്തത്തെക്കുറിച്ച് പിന്നീട് വിദ്യാ ബാലൻ പറഞ്ഞത്. “ഇന്നെന്റെ ഒരു സ്വപ്നം പൂവണിഞ്ഞു. ഏക് ദോ തീൻ ഡാൻസ് കണ്ടപ്പോൾ മുതൽ മനസിൽ കയറിയ ആഗ്രഹമാണ്, മാധുരി ദീക്ഷിത്തിനെപ്പോലെ നൃത്തം ചെയ്യണം എന്നത്. ഇന്ന് ഞാൻ ഇവർക്കൊപ്പം നൃത്തം ചെയ്യുന്നു. ശരിയാണ് ഒന്നു വീണു. എന്നാൽ, മാധുരിജി എന്നെ സഹായിച്ചു. അതാണ് മാധുരി ദീക്ഷിത്. അവർക്കൊപ്പം നൃത്തം ചെയ്യുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആദരമാണ്. അവർക്കൊപ്പം ഒരു ഫ്രെയിമിൽ ചുവടു വയ്ക്കുന്നത് ശരിക്കും വലിയ കാര്യമാണ്,” വിദ്യാ ബാലൻ‌ പറഞ്ഞു.

‘ഒരു മുറൈ വന്ത്’ എന്ന പാട്ടിന് പകരം ഹിന്ദിയില്‍ ഉള്‍പ്പെടുത്തിയ ‘അമി ജെ തോമാറി’ന്‍റെ പുതിയ പതിപ്പില്‍ ശ്രേയ ഘോഷാലാണ് പാടിയിരിക്കുന്നത്. ചിന്നി പ്രകാശാണ് നൃത്തസംവിധാനം. പുതിയ ഭാവം പാട്ടിന് കൈവന്നതായാണ് ആരാധകരുടെ പ്രതികരണം. അനീസ് ബാസ്മിയാണ് മൂന്നാം ഭാഗത്തിന്‍റെ സംവിധായകന്‍. മഞ്ജൂളികയായി തന്നെയാണ് ചിത്രത്തില്‍ വിദ്യ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. 2007ലാണ് പ്രിയദര്‍ശന്‍ സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴ് ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അന്ന് അക്ഷയ് കുമാറായിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യനും നായകനായി. 2022ലാണ് രണ്ടാം ഭാഗം റിലീസ് ചെയ്തത്. നവംബർ ഒന്നിനാണ് പുതിയ ചിത്രം പ്രദർശനത്തിനെത്തുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തൃശൂർ : ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി...

ആശുപത്രി പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : ആശുപത്രി പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ...

കച്ചവടപങ്കാളിയെ മര്‍ദ്ദിച്ച് അവശനാക്കി ; പ്രതികളെ അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്

0
പത്തനംതിട്ട : ടാപ്പിങിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബ്ബര്‍ തോട്ടത്തിലെ ഒട്ടുകറ...

വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ് ; പ്രതികള്‍ക്ക് തടവുശിക്ഷ വിധിച്ച്...

0
പത്തനംതിട്ട : വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറി ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച...