പാലക്കാട് എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും : വി ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 1991 ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി പിന്തുണ തേടിയതിന്റെ കത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. അത് ചര്‍ച്ച ചെയ്യേണ്ട അവസരമല്ല ഇപ്പോള്‍. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പുറത്തു വിട്ട കത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഐക്യ കേരള രൂപീകരണ ശേഷം എന്തെല്ലാം രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടന്നിട്ടുണ്ട്. അതെല്ലാം ചര്‍ച്ച ചെയ്യേണ്ട അവസരമല്ലല്ലോ ഇപ്പോള്‍. ഇപ്പോഴുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യേണ്ട സംസ്ഥാന രാഷ്ട്രീയമുണ്ട്, ദേശീയ രാഷ്ട്രീയമുണ്ട്, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. ചര്‍ച്ച ചെയ്യാനുള്ള ധാരാളം കാര്യങ്ങള്‍ കിടക്കുകയല്ലേയെന്ന് മന്ത്രി ചോദിച്ചു. പാലക്കാട് ഇടതുപക്ഷത്തിന് ജയിക്കാന്‍ സഹായകമായ പല സാഹചര്യങ്ങളും കാരണങ്ങളുമുണ്ട്. ഡിസിസിയുടെ കത്ത് വെളിയില്‍ വന്നത് പുറത്തറിഞ്ഞ സാഹചര്യങ്ങള്‍. പുറത്തറിയാത്ത നിരവധി സാഹചര്യങ്ങളുണ്ട്. ആ സാഹചര്യങ്ങളൊന്നും ഇപ്പോള്‍ പറയുന്നില്ല. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കാനുള്ള സാഹചര്യമാണ് പാലക്കാട് ഇപ്പോഴുള്ളത്. കോണ്‍ഗ്രസിന്റെ പടലപ്പിണക്കം പാലക്കാട് കാണുന്നുണ്ട്. അത് സംസ്ഥാന വ്യാപകമായി പടരാന്‍ പോകുകയാണ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കും. ഇടതുമുന്നണി സുശക്തമാണ്. മുന്നണിക്ക് ഒരു കോട്ടവുമില്ല. ഇടതുമുന്നണിക്ക് നല്ല രീതിയിലുള്ള വിജയമുണ്ടാകും. അതിന് പുറത്തറിയാവുന്നതും അല്ലാത്തതുമായ പല കാരണങ്ങളുമുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ പ്രസ്ഥാനം കോഴ കൊടുത്ത് അധികാരം നിലനിര്‍ത്തുന്ന മുന്നണിയല്ലെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് എല്‍ഡിഎഫിലെ കോഴ വാഗ്ദാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...