സസ്പെൻഷൻ കാലത്തും അതിക്രമത്തിന് അറുതിയില്ല, പോലീസുകാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായി പൊലീസ് വിരട്ടൽ. കേസിൽ നിന്ന് രക്ഷപ്പെടുത്താൻ കൈക്കൂലി ആവശ്യം. എടിഎമ്മിലേക്ക് ഭർത്താവ് പോയതിന് പിന്നാലെ പാർലർ ജീവനക്കാരിയെ യുവതിയുടെ വീട്ടിൽ വച്ച് ബലാത്സംഗം ചെയ്ത പോലീസുകാരൻ ഒടുവിൽ പിടിയിൽ. കാക്കിക്കുള്ളിലെ ക്രിമിനൽ ആണെന്ന് നേരത്തെ തന്നെ തെളിയിച്ച കുപ്രസിദ്ധ പോലീസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. ചെന്നൈയിൽ മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം തിരുച്ചിറപ്പള്ളി സ്വദേശിയായ കോൺസ്റ്റബിൾ ബാവുഷ ആണ് അറസ്റ്റിലായത്. ഇയാൾ നേരത്തെയും പലതവണ സസ്പെൻഷനിലായിട്ടുണ്ട്.

സസ്പെൻഷൻ കാലം കഴിഞ്ഞ് തിരിച്ചെത്തും മുൻപായിരുന്നു ചെന്നൈ വിരുഗമ്പാക്കത്തെ മസാജ് പാർലർ ജീവനക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ അതിക്രമം നടത്തിയത്. ഈ മാസം 17ന് രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഇയാൾ പിന്തുടരുകയായിരുന്നു. യുവതിയുടെ വീട്ടിലേക്ക് ഇടിച്ചുകയറിയ ഇയാൾ മസാജ് പാർലറിന്ർറെ മറവിൽ പെൺവാണിഭം നടക്കുന്നുണ്ടെന്നും യുവതിയെയും ഭർത്താവിനെയും കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. വെറുതെ വിടണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ ബാഗിൽ നിന്ന് എടിഎം കാർഡ് എടുത്തതിന് ശേഷം ഭർത്താവിനോട് പണം എടുത്തുകൊണ്ടുവരാനും പോലീസുകാരൻ നിർദ്ദേശിച്ചു. ഭർത്താവ് പുറത്തുപോയതിന് പിന്നാലെ യുവതിയെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പോലീസുകാരൻ ബലാത്സംഗം ചെയ്യുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന 50,000 രൂപയും ഇയാൾ തട്ടിയെടുത്തു. ഭർത്താവ് തിരികെയെത്തിയപ്പോൾ പഴ്സിൽ നിന്ന് 15000 രൂപയും പിടിച്ചുപറിച്ചാണ് പോലീസുകാരൻ വീടിന് പുറത്തേക്ക് പോയി. വിരുഗമ്പാക്കത്തെ വനിതാ പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ തിരുവാൻമിയൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 2017ൽ സർവ്വീസിൽ പ്രവേശിച്ചതിന് ശേഷം 2 കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ക്രിമിനൽ നടപടികളിൽ ഏർപ്പെട്ടതിന് കഴിഞ്ഞ ജൂൺ മുതൽ സ്സപെൻഷനിലുമാണ് ഇയാൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...