ഇടുക്കി : ജില്ലയിലെ മുരിക്കാശേരിയിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി സ്‌കൂളിൽ പോകാതിരുന്നതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വീട്ടിൽ തിരക്കി വന്നപ്പോൾ പനിയാണെന്നായിരുന്നു പെൺകുട്ടി അറിയിച്ചിരുന്നത്. തുടർന്നാണ് മാതാപിതാക്കൾ സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോവുകയും പരിശോധന നടത്തുകയും ചെയ്തത്. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ഇന്നലെ സമീപവാസിയായ 19കാരനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരും ആദിവാസി വിഭാഗത്തിൽ പെട്ടവരാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
പത്താം ക്‌ളാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; 19 കാരന്‍ അറസ്റ്റില്‍
RECENT NEWS
Advertisment