അഞ്ചല്‍ : പത്താംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു. തടിക്കാട് ഇളഞ്ഞറ ചരുവിളവീട്ടില്‍ രാജീവി (19) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പോക്സോ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്. അഞ്ചല്‍ എസ്.എച്ച്.ഒ കെ.ജി ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.