ബി.എസ്.എന്‍.എല്‍ സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കുക ; സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബി.എസ്.എല്‍.എല്ലിനെ ആയുധമാക്കി പശ്ചിമബംഗാള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പുകാര്‍ രംഗത്ത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേരുടെ പണം പോയതായാണ് സൈബര്‍ പോലീസിനു കിട്ടിയ വിവരം. തട്ടിപ്പിനെതിരേ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് ബി.എസ്.എന്‍.എല്‍. മുന്നറിയിപ്പ് നല്‍കി.

കെ.വൈ.സി. രേഖകളുടെ (തിരിച്ചറിയല്‍ രേഖകള്‍) അപ് ലോഡിങ്ങാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണുകളില്‍ ഒരു മെസേജ് വരുന്നതാണ് ഇതിന്റെ ആദ്യപടി. കെ.വൈ.സി. രേഖകള്‍ കമ്പനിയുടെ കൈവശം ഇല്ലെന്നും അത് അപ്‌ലോഡ് ചെയ്യാന്‍ ഒപ്പം ചേര്‍ത്ത നമ്പറില്‍ വിളിക്കുകയോ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ വേണമെന്നാണ് നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ സിംകാര്‍ഡ് ബ്ലോക്ക് ആവുമെന്ന മുന്നറിയിപ്പും മെസേജിലുണ്ടാവും. മെസേജിങ് സെന്ററുകളില്‍നിന്ന് അയയ്ക്കുന്നു എന്ന ധാരണ ഉണ്ടാക്കാന്‍ മെസേജ് വരുന്നത് ചിലപ്പോള്‍ നമ്പറുകളില്‍ നിന്നായിരിക്കില്ല. ബി.എസ്.എന്‍.എല്‍. എന്നതിനൊപ്പം ഏതെങ്കിലും രണ്ട് അക്ഷരങ്ങള്‍ കൂടി ചേര്‍ത്തു വരുമ്പോള്‍ ആധികാരികമാണെന്ന തോന്നല്‍ ഉണ്ടാക്കാന്‍ തട്ടിപ്പുകാര്‍ക്ക് കഴിയുന്നു.

ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാനാണ് ആവശ്യപ്പെടുക. അത് കഴിയുമ്പോള്‍ സിം കാര്‍ഡ് ആക്ടിവേഷനു വേണ്ടി 10 രൂപ റീചാര്‍ജ് ചെയ്യാന്‍ പറയും. എ.ടി.എം. കാര്‍ഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ. തുടങ്ങിയവയില്‍ ഏതെങ്കിലും മാര്‍ഗത്തിലൂടെ വേണം റീചാര്‍ജ് എന്നും നിര്‍ദേശിക്കും. ഇതാണ് പണം പോവുന്നതിലേക്ക് വഴി തുറക്കുന്നത്.

നേരത്തേ ഡൗണ്‍ ലോഡ് ചെയ്യിപ്പിച്ച മൊബൈല്‍ ആപ്പ് ഒരു മിററിങ് ആപ്ലിക്കേഷനാണ്. അതായത് ഉപഭോക്താവിന്റെ കൈവശമുള്ള മൊബൈല്‍ ഫോണിന്റെ ഒരു ഡ്യൂപ്ലിക്കേറ്റ് കാണാവുന്ന തരത്തിലുള്ള ആപ്പ്. റീചാര്‍ജ് ചെയ്യുമ്പോള്‍ കാര്‍ഡ് വിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍, യു.പി.ഐ. പിന്‍ എന്നിവയില്‍ ഏതെങ്കിലും തട്ടിപ്പുകാരിലേക്ക് മൊബൈല്‍ മിററിങ് വഴി എത്തും. ഉടന്‍തന്നെ അക്കൗണ്ടിലെ പണം തട്ടിയെടുക്കും. തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം ഒരാളുടെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. ആലപ്പുഴയില്‍ ഒരു അഭിഭാഷകന്‍ മെസേജില്‍ കണ്ട നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ തട്ടിപ്പുകാരന്‍ പറഞ്ഞത്  ‘‘ ഓള്‍ കേരളൈറ്റ്‌സ് ആര്‍ ഫൂള്‍സ് ’’ എന്നായിരുന്നു.

കെ.വൈ.സി. വിവരങ്ങള്‍ ഉപഭോക്താക്കളില്‍നിന്ന് ശേഖരിക്കുന്ന ഒരു നടപടിയും ബി.എസ്.എന്‍.എല്ലില്‍ ഇപ്പോഴില്ല. കണക്ഷന്‍ എടുക്കുന്ന സമയത്തുള്ള രേഖകള്‍ കമ്പനിയുടെ വശം ഉണ്ട്. ആരെയും ഇതിനുവേണ്ടി ചുമതലപ്പെടുത്തിയിട്ടില്ല. സന്ദേശങ്ങളും അയയ്ക്കാറില്ലെന്ന് ബി.എസ്.എന്‍.എല്‍ അധികൃതര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...