യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ച സംഭവത്തില്‍ ഡോക്ടര്‍ക്കും പങ്ക്‌

For full experience, Download our mobile application:
Get it on Google Play

പാലാ : കൊവിഡാണെന്ന് തെറ്റിധരിപ്പിച്ച്‌ തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ച സംഭവത്തിനു പിന്നില്‍ കൊഴുവനാല്‍ പി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ദിവ്യ ജോര്‍ജിനും പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഡോ.ദിവ്യ വാട്സപ്പില്‍ കൊവിഡ് രോഗിയുടെ പേരും വിശദാംശങ്ങളും നല്‍കിയതിനെ തുടര്‍ന്നാണ് കൊഴുവനാലിലെ ഡി.സി.സിയില്‍ യുവതിയെ പ്രവേശിപ്പിച്ചതെന്ന് അന്ന് അവിടെ ചുമതലയുണ്ടായിരുന്ന നേഴ്സ് ജോസ്മി പറയുന്നത്.

‘മെഡിക്കല്‍ ഓഫീസര്‍ ഫോണില്‍ രേഖാമൂലം അറിയിപ്പ് തരുന്ന രോഗികളെ മാത്രമേ ഡി.സി.സിയില്‍ പ്രവേശിപ്പിക്കൂ. പരാതിക്കാരിയായ യുവതിയുടെ കാര്യത്തിലും ഇതു തന്നെയാണ് നടന്നത്. പിന്നീട് യുവതിക്ക് കൊവിഡില്ലെന്ന് അറിയിച്ചതും ഉടന്‍ വിട്ടയക്കാന്‍ നിര്‍ദ്ദേശിച്ചതും ഡോ.ദിവ്യ ജോര്‍ജ് തന്നെയാണ്. നേഴ്സ് ജോസ്മി വിശദീകരിച്ചു. ഇതു സംബന്ധിച്ച തെളിവുകള്‍ പഞ്ചായത്ത് ഭരണസമിതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മറ്റ് അന്വേഷണങ്ങള്‍ നടന്നാല്‍ തന്‍റെ പക്കലുള്ള തെളിവുകള്‍ ഹാജരാക്കുമെന്നും നേഴ്സ് ജോസ്മി പറയുന്നു.

ഇതേ സമയം കൊവിഡില്ലാത്ത യുവതിയെ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ വാര്‍ത്ത പുറത്തു കൊണ്ടുവന്നതോടെ യുവതിയുടെ പ്രവേശനം സംബന്ധിച്ച്‌ കൊഴുവനാല്‍ ഡി.സി.സി യിലുണ്ടായിരുന്ന രജിസ്റ്ററിലെ രേഖകള്‍ തിരുത്തിയതും വിവാദമായി. അഡ്മിഷന്‍ രജിസ്റ്റര്‍ പ്രകാരം 17 എ മുറിയാണ് യുവതിക്ക് അനുവദിച്ചിരുന്നത്. ഇത് ഇന്നലെ രജിസ്റ്ററില്‍ നിന്നും വെട്ടി നീക്കിയതായി കാണപ്പെട്ടു. രോഗിയുടെ തല്‍സമയ രോഗവിവരങ്ങള്‍ ചേര്‍ക്കേണ്ട ഭാഗത്തും രോഗാവസ്ഥയെപ്പറ്റിയുള്ള വിവിധ കാര്യങ്ങള്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇന്നലെ ഇത് വെട്ടിക്കളഞ്ഞ ശേഷം യുവതിക്ക് കൊവിഡ് നെഗറ്റീവാണെന്ന ഡോക്ടറുടെ അറിയിപ്പിന്‍ പ്രകാരം യുവതി തിരികെ വീട്ടിലേക്ക് അയച്ചതായി എഴുതിച്ചേര്‍ക്കുകയായിരുന്നു. കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രേഖകള്‍ തിരുത്തിയ സംഭവത്തെക്കുറിച്ചും കൊഴുവനാല്‍ പഞ്ചായത്ത് അധികാരികള്‍ അന്വേഷണം നടത്തി വരികയാണ്. രേഖകള്‍ തിരുത്തിയതും ഗൗരവമേറിയ കുറ്റകൃത്യമായി തന്നെ കണക്കാക്കുമെന്നും പഞ്ചായത്തധികാരികള്‍ പറയുന്നു. ഇതു സംബന്ധിച്ചെല്ലാം മെഡിക്കല്‍ ഓഫീസറില്‍ നിന്നും വിശദീകരണം തേടാനുള്ള നീക്കത്തിലാണ് കൊഴുവനാല്‍ പഞ്ചായത്ത് അധികൃതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...