വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക് താൽക്കാലികമായി മരവിപ്പിച്ച് കമ്പനി. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം ഏകദേശം എട്ട് മണിയോടെയാണ് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നത്. ഇതോടെ അക്കൗണ്ടുകളിലെ മുഴുവൻ ഫീച്ചറുകളും പൂർണമായി തടസ്സപ്പെട്ടു. ബാധിക്കപ്പെട്ട ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. അപ്രതീക്ഷിതമായ ഈ നടപടിയ്ക്കെതിരെ വ്യാപക വിമർശം ഉയർന്നിട്ടുണ്ട്. ഓഫീസ് ആവശ്യങ്ങൾക്കും മറ്റ് പ്രധാന ജോലികൾക്കുമായി വാട്സ്ആപ്പിനെ പൂർണ്ണമായും ആശ്രയിക്കുന്ന തങ്ങളെ ഈ നടപടി കടുത്ത പ്രതിസന്ധിയിലാക്കിയെന്നും ഉപയോക്താക്കൾ പരാതിപ്പെടുന്നു.

യാതൊരു വിശദീകരണവുമില്ലാതെയാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്നും അപ്പീൽ സമർപ്പിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും നിരവധി പേർ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ച വാട്സ്ആപ്പ് വക്താവ്, തങ്ങളുടെ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും മറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് അക്കൗണ്ടുകൾ വിലക്കാറുള്ളതെന്ന് വ്യക്തമാക്കി. എന്നാൽ ചിലപ്പോഴൊക്കെ തങ്ങൾക്ക് ഈ തീരുമാനത്തിൽ തെറ്റുപറ്റാറുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ എത്രയും വേഗത്തിൽ പ്രശ്നം പരിഹരിച്ച് ആളുകളെ ചാറ്റിംഗിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാത്ത് ടബ്ബിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു ; കുട്ടി ബഹ്‌റൈനിലെത്തിയത് അമ്മയ്‌ക്കൊപ്പം ഓണം...

0
മനാമ : അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മൂന്നു...

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി ഒവൈസി

0
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ...

‘വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടു’ ; കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് കൂടുതൽ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ...

ഭാഷ അറിയില്ലെങ്കിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ; ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി

0
മുംബൈ : മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ്...