‘വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടു’ ; കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ കെപിസിസി ആസ്ഥാനത്ത് തന്നെ ഉണ്ടാകാനും തീരുമാനമുണ്ട്. അടുത്ത വ്യാഴാഴ്ച രാഷ്ട്രീയകാര്യസമിതി യോഗം ചേരും. മന്ത്രിസഭയിൽ അംഗങ്ങളായ എം. ലിജുവും പി.സി. വിഷ്ണുനാഥും വർക്കിങ് പ്രസിഡന്റുമാരാണ്. ഇവരോടും സംഘടനാ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും വർക്കിങ് പ്രസിഡന്റുമാരും ജില്ലകളിൽ പര്യടനം നടത്താനും തീരുമാനമുണ്ട്. കൂടാതെ കേന്ദ്രസർക്കാരിനെതിരെ ഉൾപ്പെടെ പ്രതിഷേധപരിപാടികൾ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.

യുഡിഎഫ് അധികാരത്തിലെത്തിയതിന് ശേഷം കോൺഗ്രസ് നിർജീവമാണെന്നും പ്രതിഷേധ പരിപാടികൾ നടത്തുന്നില്ലെന്നുമെല്ലാമുള്ള വിമർശനങ്ങളുണ്ടായിരുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ തിരഞ്ഞെടുക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഏഴുപേരാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി രംഗത്തെത്തിയത്. ഈ വിമർശനങ്ങൾക്ക് താത്കാലികമായി തടയിടാനാണ് സണ്ണി ജോസഫ് കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ തീരുമാനിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

0
കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960...

ബാത്ത് ടബ്ബിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു ; കുട്ടി ബഹ്‌റൈനിലെത്തിയത് അമ്മയ്‌ക്കൊപ്പം ഓണം...

0
മനാമ : അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മൂന്നു...

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാൻ്റെ പരമോന്നത ബഹുമതി ലഭിച്ചതിൽ പരിഹാസവുമായി ഒവൈസി

0
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ...

ഭാഷ അറിയില്ലെങ്കിൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടി ; ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി

0
മുംബൈ : മറാഠിഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ്...