ബാത്ത് ടബ്ബിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു ; കുട്ടി ബഹ്‌റൈനിലെത്തിയത് അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിക്കാൻ

For full experience, Download our mobile application:
Get it on Google Play

മനാമ : അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാൻ ദിവസങ്ങൾക്ക് മുൻപ് ബഹ്റൈനിലെത്തിയ മൂന്നു വയസ്സുകാരൻ വീടിനുള്ളിലെ ബാത്ത് ടബ്ബിൽ വീണ് മരിച്ചു. കോട്ടയം പാലാ സ്വദേശിനി മേഘയുടെ (അൽഫോൻസ ജോസ്) ഏകമകൻ ധ്യാൻ സൂര്യയാണ് ദാരുണമായി മരിച്ചത്. ബിസിനസ് തിരക്കുകൾ കാരണം മേഘ മകനെ നാട്ടിൽ ബന്ധുക്കൾക്കൊപ്പമായിരുന്നു നിർത്തിയിരുന്നത്. അമ്മയ്ക്കൊപ്പം ഓണം ആഘോഷിക്കാനായി നാല് ദിവസം മുൻപാണ് കുട്ടി ബഹ്റൈനിൽ എത്തിയത്. അടുക്കളയിൽ അമ്മ ജോലി ചെയ്യുന്നതിനിടെ ഉറക്കമുണർന്ന കുട്ടി ബാത്ത്റൂമിലെത്തുകയും വെള്ളം നിറച്ചുവച്ചിരുന്ന ബാത്ത് ടബ്ബിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയുമായിരുന്നു.

കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബഹ്റൈൻ കേരളീയ സമാജം (ബി.കെ.എസ്) സജീവ പ്രവർത്തകയാണ് മേഘ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുരന്ത വാർത്തയുടെ ഞെട്ടലിലാണ് ബഹ്റൈനിലെ പ്രവാസി സമൂഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സി തട്ടിപ്പ് : ജിഎസ്ടി റിപ്പോർട്ടിൽ തുടർ നടപടി വൈകുന്നു

0
തിരുവനന്തപുരം: മെസ്സി വരും എന്ന പേരിൽ നടന്ന തട്ടിപ്പിലെ ജിഎസ്ടി റിപ്പോർട്ടിൽ...

പാലിയേക്കരയിൽ ടോൾ കൂട്ടുന്നു ; സെപ്റ്റംബര്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പിരിച്ചുതുടങ്ങുമെന്നാണ് അറിയിപ്പ്

0
പാലിയേക്കര : ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപര്യാപ്തതകളും പരിഹരിക്കാതെ ടോൾനിരക്ക് ഉയർത്തരുതെന്ന ഹൈക്കോടതിയുടെ...

കൊല്ലത്ത് വിദ്യാർത്ഥികളുമായി പോയ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞു ; മൂന്ന്...

0
കൊല്ലം: വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം...

മക്ക പ്രതിരോധ സഖ്യത്തിന്റെ ആദ്യത്തെ നിർണായക യോഗം ; അസിം മുനിർ തുർക്കിയിൽ

0
ഇസ്തംബൂൾ : പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ...