ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉസ്ബെക്കിസ്ഥാൻ പരമോന്നത ബഹുമതി നൽകി ആദരിച്ചതിൽ ബിജെപിയെയും സംഘപരിവാറിനെയും പരിഹസിച്ച് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുഗൾ ചക്രവർത്തിയായ ബാബറിൻ്റെ പേര് രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ഒവൈസിയുടെ വിമർശനം. ബാബറിൻ്റെ നാട്ടുകാരാണ് മോദിയെ ആദരിച്ചതെന്നും ഇനിയെങ്കിലും സംഘപരിവാർ ബാബറിനെ അധിക്ഷേപിച്ച് സംസാരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒവൈസി പറഞ്ഞു. ബാബറിൻ്റെ രാജ്യക്കാർ പ്രധാനമന്ത്രിക്ക് പുരസ്കാരം നൽകിയതിൽ ബിജെപിയെ ഞാൻ അഭിനന്ദിക്കുന്നു. ഉസ്ബെക്കിസ്ഥാനിലാണ് ഫെർഗാന താഴ്‌വര. പ്രധാനമന്ത്രി ഇപ്പോൾ എവിടെപ്പോയാലും ഒരു അവാർഡുമായാണ് മടങ്ങിവരുന്നത്. അഭിനന്ദനങ്ങൾ. നിങ്ങൾ ബാബറിൻ്റെ പേരിൽ ഒരുപാട് അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു, എന്നാൽ അതേ നാട്ടുകാർ തന്നെ നിങ്ങളെ ഇപ്പോൾ ആദരിക്കുകയാണ്. സംഘപരിവാർ ഇതിനെക്കുറിച്ച് ചിന്തിക്കണം. ഇനിയെങ്കിലും സംഘപരിവാർ പ്രവർത്തകരും ആർഎസ്എസ് അനുകൂലികളും ബാബറിനെക്കുറിച്ച് ആ രീതിയിൽ സംസാരിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു- ഒവൈസി പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]
































