ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോർമുഖം തുറന്നിരിക്കുകയാണ്. ഉദയനിധിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിൻ്റെ നീക്കം. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സം​ഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ടിവികെ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നത്. ഉദയനിധിക്കെതിരെ ദേശീയ വനിതാ കമ്മീഷന് ടിവികെ പരാതി നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും മാപ്പ് പറയണമെന്നുമാണ് ടിവികെയുടെ ആവശ്യം.

കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോറും ബിജെപി നേതാവ് കെ. അണ്ണാമലൈയും ഉദയനിധിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രിമാരും സമൂഹമാധ്യമങ്ങളിൽ കൂട്ടത്തോടെ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പ്രസംഗത്തിൽ നടി തൃഷയുടെ പേരുപോലും ഉദയനിധി പരാമർശിച്ചിട്ടില്ലെന്നാണ് ഡിഎംകെ ഐടി വിംഗിന്റെ വിശദീകരണം. നാളെ നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഈ വിവാദം കത്തിനിൽക്കുന്നത്. കാവേരി വിഷയത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും, നിയമസഭയിൽ നിന്ന് ഉദയനിധിയെ മാറ്റിനിർത്താനും ടിവികെ നടത്തുന്ന കൃത്രിമ നീക്കമാണിതെന്ന് മുൻ മന്ത്രി ടി.ആർ.ബി. രാജ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...