തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അമിതവേഗത്തിലെത്തിയ മില്‍ക് വാന്‍ ഇടിയ്ക്കുകയായിരുന്നു. ഡ്രൈവര്‍ ശരവണകുമാറിനെ വടമധുരൈ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അപകടം. ബന്ധുവിനൊപ്പം ആടുമേയ്ക്കാനായി എത്തിയ കുട്ടികള്‍ റോഡരികില്‍ കളിയ്ക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ മില്‍ക് വാന്‍ കുട്ടികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയി.

കുട്ടികള്‍ നാലുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. സമീപത്തുണ്ടായിരുന്ന വ്യക്തിയ്ക്കും ഗുരുതരപരുക്കേറ്റു. ഇയാളെയും അപകടം കണ്ട് ബോധരഹിതരായ കുട്ടികളുടെ ബന്ധു അഞ്ചമ്മാളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം പോലീസ് പിന്നീട് കണ്ടെത്തി. രക്ഷപെടാന്‍ ശ്രമിച്ച ഡ്രൈവര്‍ ശരവണകുമാറിനെ അറസ്റ്റ് ചെയ്തു. മനപൂര്‍വമല്ലാത്ത നരഹത്യ, അമിത വേഗം, അപകടകരമായി വാഹനമോടിയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

0
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം....