നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ് കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി.

അതേസമയം മുന്നണിയിലെ ചതിയും വോട്ട് ചോർച്ചയുമാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ച് പി വി അൻവർ ഇന്നലെയും രംഗത്തുവന്നിരുന്നു. ഇടത് കേന്ദ്രങ്ങളിൽ നിന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ടുകൾ ലഭിച്ചപ്പോൾ യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്ന് വലിയ തോതിൽ വോട്ട് ചോർന്നുവെന്നാണ് ഫേസ്ബുക്കിലെ കുറിപ്പിലൂടെ അൻവർ ആഞ്ഞടിച്ചത്. വോട്ട് ചോർന്ന ബൂത്തുകളുടെയും സാഹചര്യങ്ങളുടെയും വിശദമായ കണക്കുകൾ വരുന്ന ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...