തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. എന്നാൽ സ്ഥാനാർഥിയെച്ചൊല്ലി എതിർപ്പുയർത്തി പാർട്ടിവിട്ട് സ്ഥാനാർഥിയായ ടി.കെ. ഗോവിന്ദൻ വർഗവഞ്ചകനാണെന്നും പാർട്ടിയെ നെഞ്ചത്ത് കാടാര വെച്ച് കുത്തിയ തളിപ്പറമ്പിന്റെ ‘ബ്രൂട്ടസ്’ ആണ് അദ്ദേഹമെന്നും രാഗേഷ് രൂക്ഷമായി വിമർശിച്ചു. തളിപ്പറമ്പിലെ തോൽവിയെയും വോട്ട് ചോർച്ചയെയും കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്.ഐ.ആർ പ്രകാരം തളിപ്പറമ്പിലായിരുന്നു ഏറ്റവും അധികം വോട്ട് വർധിച്ചത്. ലീഗിന്റെ കേന്ദ്രങ്ങളിലാണ് പ്രധാനമായും വോട്ട് കൂടിയത്.

ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാർഥിയെ നിർത്തി പ്രതിരോധിക്കേണ്ട സ്ഥാനത്ത് നിർണയത്തിൽ പോരായ്മ സംഭവിച്ചുവെന്നത് തുറന്നുപറയാൻ മടിയുമില്ലെന്ന് രാഗേഷ് വ്യക്തമാക്കി. എന്നാൽ “എന്നെ എന്തുകൊണ്ട് സ്ഥാനാർഥിയായി നിർദേശിച്ചില്ല” എന്ന് പാർട്ടി യോഗത്തിൽ ചോദിച്ച ഗോവിന്ദൻ, വലിയ വിപ്ലവകാരിയാണെന്ന് നടിച്ചുനടന്ന ആളാണെങ്കിലും യഥാർത്ഥത്തിൽ അധികാരമോഹിയും വർഗവഞ്ചകനുമായി മാറുകയാണുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. എതിരാളികളുടെ കുത്ത് സഹിക്കാമെങ്കിലും കൂട്ടത്തിൽ നിന്നുള്ള ഇത്തരം കുത്തുകൾ സഹിക്കാനാവില്ല. പാർട്ടി പല ഭാഗത്തുനിന്നും അക്രമം നേരിടുമ്പോൾ പിന്നിൽ നിന്ന് കുത്തിയ ഗോവിന്ദന്റെ വഞ്ചന തളിപ്പറമ്പും പാർട്ടിയും ഒരിക്കലും മറക്കില്ലെന്നും രാഗേഷ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം

0
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം....

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...