Tuesday, December 24, 2024 12:45 am

സിഎൻജി ​ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർ വെന്തുമരിച്ചു ; 35 പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാനിൽ ജയ്പൂർ-അജ്മീർ ​ഹൈവേയിലെ റോഡിൽ സിഎൻജി ​ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർ വെന്തുമരിച്ചു, 35 പേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ ട്രക്ക് ​ഗ്യാസ് ടാങ്കറിൽ ഇടിച്ചുകയറിയതിന് തൊട്ടു പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്. ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് വന്ന ടൂറിസ്റ്റ് ബസിലേക്കും തീപടർന്നതാണ് 11 പേരുടെ മരണത്തിനിടയാക്കിയത്. പൊള്ളലേറ്റ 35 പേരാണ് ചികിത്സയിലുള്ളത്. അതേസമയം മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. മിക്കവരുടെയും നില ​ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പുലർച്ചെ 5.44 ന് ​ഗ്യാസ് നിറച്ച ടാങ്കർ അജ്മീറിൽ നിന്ന് ജയ്പൂരിലേക്ക് വരികെയായിരുന്നു അപകടം. യു ടേൺ എടുക്കുന്നതിനിടെ ജയ്പൂരിൽ നിന്ന് പാഞ്ഞുവന്ന ട്രക്ക് ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ പ്രദേശത്തെ തീവിഴുങ്ങി. അവിടെയുണ്ടായിരുന്ന 40 ഓളം വാഹനങ്ങളും കത്തിക്കരിഞ്ഞു. പ്രദേശത്ത് കറുത്ത പുകയും നിറഞ്ഞു. 10 കിലോ മീറ്ററോളം പൊട്ടിത്തെറിയുടെ പ്രകമ്പനം ഉണ്ടായി. 300 മീറ്ററോളം ദൂരം അ​ഗ്നിബാധ പടർന്നുവെന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃതസർവ്വകലാശാലയിൽ സൗജന്യ പി. എസ്. സി./യു. പി. എസ്. സി. പരീക്ഷ പരിശീലനം

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ നടത്തുന്ന സൗജന്യ പി. എസ്....

ക്രിസ്മസ് – പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവ് ; എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി എക്‌സൈസ് വകുപ്പ്

0
പത്തനംതിട്ട : എക്‌സൈസ് വകുപ്പിന്റെ ക്രിസ്മസ് - പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ...

അട്ടപ്പാടിയില്‍ ഭൂരിഭാഗം ഊരുകളിലും കണക്ഷന്‍ നല്‍കി കെഫോണ്‍ ; കണക്ടിങ്ങ് ദി അണ്‍കണക്റ്റഡ് ഉദ്ഘാടനം...

0
പാലക്കാട്: കേരളത്തിന്റെ ഡിജിറ്റലൈസേഷന്‍ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല് അടയാളപ്പെടുത്തി പാലക്കാട് അട്ടപ്പാടിയിലെ ഭൂരിഭാഗം...

വ്യാജമദ്യ നിയന്ത്രണ സമിതി യോഗം ചേര്‍ന്നു

0
പത്തനംതിട്ട : എക്‌സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ ജനകീയസമിതി യോഗം കലക്ടറേറ്റില്‍...