കോട്ടയം : മുണ്ടക്കയത്ത് പതിനൊന്നുകാരിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഇടക്കുന്നം വെള്ളനാടി എസ്റ്റേറ്റിൽ ആശുപത്രി ഭാഗത്ത് ശ്യാംലാലിനെ(26)യാണ് മുണ്ടക്കയം പോലീസ് സംഘം അറസ്റ്റ് ചെയ്തത്. മുണ്ടക്കയം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എ.ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്കു നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടി വിവരം ബന്ധുക്കളോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറലോകമറിഞ്ഞത്. തുടർന്നു ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ എസ്.ഐ അനീഷ് പി.എസ്, ഗ്രേഡ് എസ് .ഐ അനൂബ്കുമാർ, സി പി ഓ മാരായ രഞ്ജിത് എസ് നായർ, ശരത്ചന്ദ്രൻ, രേഖാ റാം, റോബിൻ എന്നിവർ ഉൾപെട്ട സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.