Monday, July 7, 2025 7:49 am

കോ​ഴി​ക്കോ​ട് ജില്ലയിൽ ലഹരി വേട്ടയിൽ മൂന്നുമാസത്തിനിടെ കുടുങ്ങിയത് 1157 പേർ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ല​ഹ​രി​ക്ക​ട​ത്തി​നും ഉ​പ​യോ​ഗ​ത്തി​നു​മെ​തി​രെ പോ​ലീ​സ് അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ഈ ​വ​ർ​ഷം മാ​ത്രം കു​ടു​ങ്ങി​യ​ത് 1157 പേ​ർ. ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​രം​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​കാ​ല​യ​ള​വി​ൽ കോ​ഴി​ക്കോ​ട് സി​റ്റി​യി​ൽ മാ​ത്രം 1101 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഏ​പ്രി​ൽ മാ​സ​ത്തി​ൽ മാ​ത്രം 62 കേ​സു​ക​ളി​ലാ​യി 66 പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​ർ ഏ​റെ​യും എംഡിഎംഎ കേ​സു​ക​ളി​ലാ​ണ്. 2037.44 ഗ്രാം ​എംഡിഎംഎ​യാ​ണ് ഈ ​കാ​ല​യ​ള​വി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ 6.58 ഗ്രാം ​എംഡിഎംഎ ഗു​ളി​ക​ക​ളാ​ണ്. ഹഷീഷ്, ക​ഞ്ചാ​വ്, മെ​ത്താ​ംഫി​റ്റ​മി​ൻ തു​ട​ങ്ങി​യ​വും പി​ടി​കൂ​ടി​യ​വ​യി​ലു​ണ്ട്. ഈ ​കാ​ല​യ​ള​വി​ൽ 40.296 ഗ്രാം ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

2025 ജ​നു​വ​രി​യി​ൽ ജി​ല്ല​യി​ൽ 99 ല​ഹ​രി​ക്കേ​സു​ക​ളു​ലാ​യി 10.64556 കി​ലോ ക​ഞ്ചാ​വും 546.42 ഗ്രാം ​എംഡിഎംഎ​യും പി​ടി​കൂ​ടി. ഫെ​ബ്രു​വ​രി​യി​ൽ 445 കേ​സു​ക​ളി​ലാ​യി 35.883 കി​ലോ ക​ഞ്ചാ​വും 1233.289 ഗ്രാം ​എംഡിഎംഎയു​മാ​ണ് പി​ടി​കൂ​ടി​യ​ത്. മാ​ർ​ച്ചി​ൽ 495 കേ​സു​ക​ളി​ലാ​യി 2.563 ക​ഞ്ചാ​വും 237.858 ഗ്രാം ​എംഡിഎംഎ​യും പി​ടി​കൂ​ടി. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ജി​ല്ല​യി​ലെ പോ​ലീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് പോ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​ത്ര​യ​ധി​കം കേ​സു​ക​ൾ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. ജി​ല്ല​യി​ൽ ല​ഹ​രി​ക്ക​ട​ത്തു​കാ​രു​ടെ​യും ഹോ​ട്ട് സ്പോ​ട്ടു​ക​ളു​ടെ​യും സ​മ​ഗ്ര​മാ​യ പ​ട്ടി​ക ത​യാ​റാ​ക്കി ഇ​വി​ട​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഇ​ട​പാ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രെ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

താ​മ​ര​ശ്ശേ​രി ചു​രം ഭാ​ഗ​ങ്ങ​ളി​ലും ജി​ല്ല​യു​ടെ അ​തി​ർ​ത്തി​ക​ളി​ലും വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​ഗ​താ​ഗ​തം, ടൂ​റി​സ്റ്റ് ബ​സു​ക​ൾ, ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ എ​ല്ലാ സം​ശ​യാ​സ്പ​ദ​മാ​യ വാ​ഹ​ന​ങ്ങ​ളി​ലും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി പി​ടി​കൂ​ടു​ന്ന കു​റ്റ​വാ​ളി​ക​ളെ ജ​യി​ലി​ൽ അ​ട​ക്കു​ക​യും സ്ഥി​രം കു​റ്റ​വാ​ളി​ക​ളാ​യി കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് പു​റ​മെ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​വും ല​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ സ​മ്പാ​ദി​ച്ച മു​ഴു​വ​ൻ സ്വ​ത്തു വ​ക​ക​ളും ക​ണ്ടു​കെ​ട്ടു​ന്ന​തും ല​ഹ​രി​ക്ക​ച്ച​വ​ട​ക്കാ​ർ​ക്ക് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം

0
കൊൽക്കത്ത : ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ...

നീര്‍നായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന്

0
കോട്ടയം : കോട്ടയത്ത് പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ്...

പാലക്കാട് നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം

0
പാലക്കാട്: പാലക്കാട് നാട്ടുകാലിൽ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നിലഗുരുതരം. കോഴിക്കോട്...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകളുടെ തുടർ ചികിത്സ ഇന്ന് ആരംഭിക്കും

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ തുടർ...